ആളോഹരി ജി.ഡി.പി വര്‍ദ്ധിച്ചു

1 min read

പത്ത് വര്‍ഷത്തെ ബി.ജെ.പി ഭരണ കാലത്ത് സാമ്പത്തിക രംഗത്തിന്റെ എല്ലാ മേഖലകളിലും രാജ്യം നേട്ടമുണ്ടാക്കിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച വൈറ്റ് പേപ്പര്‍ വ്യക്തമാക്കുന്നു.2014ല്‍ പണപ്പെരുപ്പം 8.2 ശതമാനമായിരുന്നെങ്കില്‍ 2023ല്‍ അത് 5 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.
ആളോഹരി ജി.ഡി.പി 2014ല്‍ 3,889 രൂപയായിരുന്നെങ്കില്‍ 2023ല്‍ അത് 6,016 രൂപയായി ഉയര്‍ന്നു.  ആകെ ജി.ഡി.പിയുടെ 1.7 ശതമാനം മാത്രമാണ് 2014ല്‍ മൂലധന ചെലവെങ്കില്‍ 2023 ല്‍ അത് ജി.ഡി.പിയുടെ 3.2 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു.2014ല്‍ ഇലക് ട്രോണിക്‌സ് കയറ്റുമതി 7.6 ബില്യന്‍ യു.എസ് ഡോളറായിരുന്നെങ്കില്‍ 2023ല്‍ അത് 22.7 ബില്യന്‍ യു.എസ് ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 2005 മുതല്‍ 2014വരെ നേരിട്ടുള്ള വിദേശ നിക്ഷേപം 305 ബില്യന്‍ യു.എസ് ഡോളറായിരുന്നുവെങ്കില്‍ 2015 മുതല്‍ 2023 വരെ അത് 596.5 ബില്യന്‍ യു.എസ് ഡോളറായി വര്ദ്ധിച്ചു. 2013-14ല്‍ ദരിദ്യരുടെ എണ്ണം ജനസംഖ്യയുടെ 29.2 ശതമാനമായിരുന്നെങ്കില്‍ 2023 ല്‍ അത് 11.3 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ജി.എസ്. ടിക്ക് മുമ്പ് പരോക്ഷ നികുതിയുടെ നിരക്ക് 15 ശതമാനമായിരുന്നത് 2017ന് ശേഷം  12.2 ശതമാനമായി കുറയ്ക്കാനായി.  2014ല്‍  രാജ്യത്ത് സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 350 ആയിരുന്നെങ്കില്‍ ഇപ്പോഴത്  1.17,257 ആയി ഉയര്ത്താന്‍ കഴിഞ്ഞു.

Related posts:

Leave a Reply

Your email address will not be published.