യു.പി.എ കാലത്ത് കിട്ടാക്കടം കൂടി

1 min read

 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുളള യു.പി. എ സര്‍ക്കാരിന്റെ കാലത്ത്  പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം( non performing asset) കൂടിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.  വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 16 ശതമാനമായിരുന്നു.  2004ല്‍ വാജ്‌പേയി അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ അത് 7.8 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ യു.പി.എ ക്കാലത്ത് 2013ലെ കണക്കുപ്രകാരം
അത് 12.3 ശതമാനമായി വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഇത് യു.പി. എ സര്‍ക്കാരിന്റെ കാലത്തെ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍്ന്നായിരുന്നു. ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ അവര്‍ രാഷട്രീയ ഇടപെടല്‍ നടത്തി. 2014 മാര്‍ച്ചിലെ  ക്രെഡിറ്റ് സൂസ് റിപ്പോര്‍ട്ട ്പ്രകാരം 200 ഓളം കമ്പനികള്‍ 8.6ലക്ഷം കോടിയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്നത്.  2018ല്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് രേഖാമൂലം നല്‍കിയ  മറുപടിയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍
ണര്‍ പറഞ്ഞത് ഏറ്റവും അധികം കിട്ടാക്കുറ്റി കടങ്ങള്‍ നല്‍കിയത് 2006-08 കാലഘട്ടത്തിലാണെന്നാണ്.  

Related posts:

Leave a Reply

Your email address will not be published.