ഉര്‍വശി എന്ന ഫീനിക്സ് പക്ഷി
1 min readപലതും ബാധിച്ചിട്ടും ഫീനിക്സ് പക്ഷിയായി വന്ന ഉര്‍വശി!
ഒരു സ്ത്രീയുടെ വ്യത്യസ്തമായ ഭാവതലങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന നടി ഉര്‍വ്വശി. ഹാസ്യമാകട്ടെ ദേഷ്യമാകട്ടെ, സങ്കടമോ പ്രണയമോ, വഞ്ചനയോ കുശുമ്പോ എന്തും അധികമാകാതെ സിനിമയെന്ന മാധ്യമത്തിന് മുന്നിലിരിക്കുന്ന തന്റെ പ്രേക്ഷകന്റെ മനസ്സു നിറയ്ക്കുന്ന തരത്തില്‍ കൃത്യമായി എത്തിക്കാന്‍ കഴിയുന്ന നടി. മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ നിത്യശോഭയോടെ ഇന്നും തിളങ്ങിനില്ക്കുന്നു. കഥാപാത്രം ഏതായാലും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു അതുകൊണ്ടുതന്നെ ഉര്‍വ്വശി തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയായി മാറിയിട്ടുമുണ്ട്.
ഭേോഷയതായാലും കഥാപാത്രത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് അവതരിപ്പിക്കുന്നതില്‍ ഉര്‍വ്വശിയ്ക്ക് വേറിട്ട പ്രതിഭയാണുള്ളത്. കാലം കടന്ന് പോകുന്തോറും മലയാളികളുടെ മനസില്‍ വീര്യമേറുന്ന വീഞ്ഞിനു സമമാണ് നടി ഉര്‍വശിയെന്നാണ് ആരാധകരുടെ പക്ഷം. എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള ചിത്രത്തിലാണ് ആദിയമായി അഭിനയിക്കുന്നത്. ശേഷം 79ല്‍ കതിര് മണ്ഡപം എന്ന സിനിമയില്‍ ജയഭാരതിയുടെ മകളായി അഭിനയിച്ചു. തന്റെ പതിമൂന്നാം വയസിലാണ് ഉര്‍വശി ആദ്യമായി നായിക വേഷം ചെയ്യുന്നത്. 1983ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. താരത്തിന്റെ ജീവിതത്തില്‍ വഴിതിരിവായി മാറിയ ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ നായികയായി എത്തിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി അഭിനയിച്ച ആദ്യ മലയാള സിനിമ.
മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും താരം വേഷമിട്ടു. ഒരു അഭിനേത്രി എന്നതില്പരം ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളില്‍ തിരക്കഥാകൃത്തായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ താരം അത്ര ഹാപ്പി ആയിരുന്നില്ല. ഇടക്കുവച്ച് മദ്യപാന ആരോപണവും, സഹോദരങ്ങളുമായുള്ള പിണക്കവും ഒക്കെ മാധ്യമങ്ങളില്‍ വാര്‍ത്ത ആയി. വര്‍ഷങ്ങള്‍ നീണ്ട ഡിവോഴ്സ് കേസും ഉര്‍വശിയെ മാനസികമായി തകര്‍ത്തുകളഞ്ഞു. 2000 മെയ് 2ന് ആണ് ഉര്‍വശിയും മനോജ് കെ. ജയനുമായുള്ള വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നെങ്കിലും 2008ല്‍ ഇരുവരും വിവാഹ മോചിതയായി. മനോജുമായുള്ള നീണ്ട വര്‍ഷങ്ങളുടെ കോടതി കാര്യങ്ങള്‍ അവസാനിച്ച ശേഷമാണ് 2013ല്‍ ശിവപ്രസാദുമായി വിവാഹം നടക്കുന്നത്. പിന്നീട് ഇങ്ങോട്ട് ഉര്‍വശിയുടെ ജൈത്രയാത്ര തുടരുകയായിരുന്നു. കൈ നിറയെ ിത്രങ്ങളുമായി ഒരു മടങ്ങി വരവാണ് പിന്നീട് നാം കണ്ടത്. ശരിക്കും ഫെനിക്സ് പക്ഷിയായി ഉര്‍വശി പറന്നുയര്‍ന്നു.