വാലിബനും ജയിംസും ഒന്നിച്ചപ്പോള്‍…
1 min readമോഹന്‍ലാല്‍-മമ്മൂട്ടി കുടുംബ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോള്‍ ‘വാലിബനും ജയിംസും’ എന്നാണ് കമന്റ് ബോക്സില്‍ നിറയുന്നത്. ലിജോയുടേതായി വാലിബനു മുമ്പെത്തിയ നന്‍പകല്‍ നേരത്തു മയക്കം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജയിംസ്. ‘മലൈക്കോട്ടൈ വാലിബന്’ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ ആഘോഷിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങള്‍ ഒരുമിച്ചു കൂടി എന്നതും യാദൃശ്ചികം. സ്വകാര്യ സന്ദര്‍ശനത്തിനായി കുടുംബസമേതം ദുബായില്‍ എത്തിയതായിരുന്നു മമ്മൂട്ടി. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മോഹന്‍ലാല്‍ ദുബായി സന്ദര്‍ശിച്ചത്. മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയെയും ചിത്രത്തില്‍ കാണാം. ദുബായ്യില് വെച്ചാണ് മോഹന്‍ലാല്‍ വാലിബന് കണ്ടത്. വലിയ ആരവത്തോടെയുള്ള സ്വീകരണമാണ് മലൈക്കോട്ടൈ വാലിബന് മലയാളി പ്രേക്ഷകര്‍ നല്‍കിയത്. കേരളത്തില്‍ മാത്രമല്ല വിദേശത്ത് 59 രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനം നടത്തി. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സിനിമ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.