മക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
1 min readമക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്‌നി, മാധവ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാാന്‍ എത്തിയപ്പോഴായിരുന്നു ഇത്. നേരത്തേ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാന്‍ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യയ്ക്കുമൊപ്പം ഡല്‍ഹിയിലെത്തിയാണ് ക്ഷണക്കത്ത് നല്‍കിയത്. താമര രൂപത്തിലുള്ള ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം അന്ന് പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. ശ്രേയസ് മോഹനാണ് വരന്‍. ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹ റിസപ്ഷന്‍ നടക്കും.