ബാലകരാമനെ കാത്ത് അന്‍സാരിയും
1 min readഅയോദ്ധ്യയിലെ അന്‍സാരിയെ അറിയില്ലെ. അയോദ്ധ്യയിലെ കോടതി വ്യവഹാരങ്ങളിലെ കക്ഷി. 2016ല്‍ 95 ാം വയസ്സിലാണ് അന്‍സാരിയുടെ പിതാവ് ഹാഷിം അന്‍സാരി മരിക്കുന്നത്. അദ്ദേഹവും ഇതിലെ പരാതിക്കാരനായിരുന്നു. ഇപ്പോള്‍ അന്‍സാരിയും 22ന് അയോദ്ധ്യയില്‍ ബാലകരാമന്റെ പ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ്. അയോദ്ധ്യയിലെ മുസ്്‌ലീം സമൂഹവും ബാലകരാമനെ വരവേല്‍ക്കാന്‍ ആവേശ പൂര്‍വം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയില്‍ റോഡ് ഷോ നടത്തിയ്‌പ്പോള്‍ റോസാപ്പുക്കളുമായി സ്വീകരിക്കാന്‍ അന്‍സാരിയുമുണ്ടായിരുന്നു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ ആദ്യ ക്ഷണപത്രം ലഭിച്ചതും അന്‍സാരിക്കായിരുന്നു. അയോദ്ധ്യ പുണ്യ നഗരിയാണ്. മതജാതി ഭേദമെന്യേ ലക്ഷക്കണക്കിനാളുകള്‍ തീര്‍ഥാടനത്തിനെത്തുന്ന നഗരമാണിത്. അതില്‍ അയോദ്ധ്യക്കാരനെന്ന നിലയ്ക്ക് എനിക്ക് അഭിമാനമേ ഉള്ളൂ. അയോദ്ധ്യയിലേക്കെത്തുന്ന തീര്‍ഥാടകരെ വരവേല്‍ക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അന്‍സാരി പറയുന്നു. സുപ്രീംകോടതി വിധി പൂര്‍ണമനസോടെയാണ് മുസ്ലിം സമൂഹം സ്വീകരിച്ചത്. അങ്ങനെയല്ലെന്ന് വരുത്തിതീര്‍ക്കാനാണ് പലരും ശ്രമിക്കുന്നത്.