ദേശാഭിമാനിയുടെ കരച്ചില്‍
1 min readമോദി അയോദ്ധ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണെന്ന് ദേശാഭിമാനിക്ക് സങ്കടം പറച്ചില്‍. അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതും മഹര്‍ഷി വാത്മീകി വിമാനത്താവളവും നവീകരിച്ച അയോദ്ധ്യാ ധാം റെയില്‍വേ സ്‌റ്റേഷനും അമൃതഭാരത് എക്‌സ്പ്രസ്സും ഉദ്ഘാടനം ചെയ്തതും ദേശാഭിമാനിക്ക് പിടിച്ചില്ല. അയോദ്ധ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കണക്കെയാണ് മോദി റോഡ് ഷോ നടത്തിയതെന്നും ദേശാഭിമാനി വിലപിക്കുന്നു. ഏതായാലും റോഡ് ഷോയ്ക്ക് ആളുകുറവായിരുന്നെന്നും ദേശാഭിമാനി പറഞ്ഞില്ല. 15,600 കോടി രൂപയുടെ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കേരളത്തിന് ഒന്നും സംഭാവന ചെയ്യാതെ കാലിയായ ഖജനാവിലെ പണം ധൂര്‍ത്തടിച്ച് നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24വരെ പിണറായിയും കൂട്ടരും സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയപ്പോള്‍ ദേശാഭിമാനിക്ക് അതൊന്നും തിരഞ്ഞെടുപ്പ് പ്രചാരണമായി തോന്നിയില്ല. വിജയനെതിരെ കരിങ്കൊടികാട്ടിയ വരെതലയ്ക്ക് പൂച്ചട്ടി കൊണ്ടടിച്ചപ്പോള്‍ അത് രക്ഷാ പ്രവര്‍ത്തനമായിരുന്നു. വന്‍ വാഹന വ്യൂഹത്തിന്റെ അകമ്പടിയിലാണത്രെ മോദി അയോദ്ധ്യയിലെത്തിയത് എന്നാണ് ദേശാഭിമാനികുറ്റപ്പെടുത്തുന്നത്. നമ്മുടെ വിജയന്‍ കാല്‍നടയായിട്ടാണത്രെ ഊരുചുറ്റുന്നത്. മുഖ്യമന്ത്രിക്ക് 46 സുരക്ഷാ വാഹനങ്ങള്‍ എന്നൊക്കെ വെറുതെ പറയുന്നതാണത്രെ.