കിടക്ക പങ്കിട്ടാല്‍ അവസരം തരാം!
1 min readഅവസരം തരാം പക്ഷെ കിടക്ക പങ്കിടണം
ഭാഷയുടെ വ്യത്യാസമില്ലാതെ, സിനിമാ ലോകത്തെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു മീ ടു തുറന്നു പറച്ചിലുകള്‍. ഹോളിവുഡ് മുതല്‍ മലയാള സിനിമയില്‍ വരെ അതിന്റെ അലയൊലികളുണ്ടായിരുന്നു. സിനിമാ ലോകത്തെ പ്രമുഖരായ വ്യക്തികള്‍ക്കെതിരെയുളള ഗുരുതര ആരോപണങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്.
ഈ സമയത്ത് മീ-ടു തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി യാഷിക. മൂവ്മെന്റിന് പിന്തുണ അറിയിക്കുന്നതിനൊപ്പം തനിക്കുണ്ടായ മോശം അനുഭവവും യാഷിക തുറന്ന് പറഞ്ഞിരുന്നു. തമിഴിലെ മുന്‍നിര സംവിധായകനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി യാഷിക രംഗത്തെത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ യാഷിക തയ്യാറായിരുന്നില്ല. തമിഴിലെ ഒരു വലിയ നായകന്‍ അച്ഛനെ പോലെ കണക്കാക്കുന്ന സംവിധായകനാണ് തന്നോട് മോശമായി പെരമാറിയതെന്നാണ് യാഷിക അന്ന് വെളിപ്പെടുത്തിയത്.
ആ പ്രമുഖ സംവിധായകന്‍ തന്നെ ഓഡിഷന് വേണ്ടി വിളിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം തന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്നോട് വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞ ശേഷം അയാള്‍ അമ്മയോട് സംസാരിച്ചു. അവസരം തരാം പക്ഷെ താന്‍ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു സംവിധായകന്‍ അമ്മയോട് പറഞ്ഞതെന്നാണ് യാഷിക പറഞ്ഞത്. എന്നാല്‍ അഭിമാനം പണയം വെച്ച് അവസരം നേടേണ്ടെന്ന നിലപാട് അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തതെന്നും യാഷിക പറയുന്നു.
ആ സംഭവത്തോടെ നേരിടേണ്ടി വന്ന മനോവിഷമത്തില്‍ നിന്നും മോചിതയായതിനാലും പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തതും കൊണ്ടാണ് താന്‍ പേര് വെളിപ്പെടുത്താതെന്നും യാഷിക പറഞ്ഞിരുന്നു. ഒരിക്കല്‍ തന്റെ വീടിന് അടുത്ത് വച്ച് ഒരു പോലീസുകാരന്‍ തന്നോട് മോശമായി പെരുമാറിയെന്നും തുടര്‍ന്ന് താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അയാളെ സ്ഥലം മാറ്റിയെന്നും അന്ന് യാഷിക വെളിപ്പെടുത്തിയിരുന്നു.
തമിഴില്‍ ഇറങ്ങിയ വിവാദ ചിത്രം ഇരുട്ടു അറയില്‍ മുരുട്ടു കുത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. അടുത്തിടെ അവസാനിച്ച ബിഗ് ബോസ് ഷോയുടെ തമിഴ് പതിപ്പില്‍ മല്‍സരാര്‍ത്ഥിയായും യാഷിക എത്തിയിരുന്നു. ബിഗ് ബോസ് തമിഴിലൂടെയാണ് യാഷിക താരമാകുന്നത്. വലൈ വേണ്ടാം, ധ്രുവങ്കള്‍ പതിനാറ്, മാനിയാര്‍ കുടുംബം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.