കോടതി അനുകൂലമായതോടെ ഗവര്‍ണര്‍ പണി തുടങ്ങി.
1 min readസര്‍ക്കാര്‍ ഇനി കാഴ്ചക്കാരന്‍, ഗവര്‍ണര്‍ തന്റെ പണി തുടങ്ങി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിശ്ചയദാര്‍ഡ്യം സംസ്ഥാന സര്‍ക്കാരിന് കാണിച്ചുകൊടുത്തു. സുപ്രീംകോടതിക്കും ഗവര്‍ണറുടെ മിടുക്ക് മനസ്സിലായിക്കാണും. ആദ്യം ഒരു അര്‍ദ്ധ വിപരീത വിധി, പിന്നെ അനുകൂല വിധി. അനുകൂല വിധി വന്നപ്പോഴേക്കും, ഗവര്‍ണര്‍ ആക്ട് ചെയ്തു തുടങ്ങി. ലക്ഷ്വറി ബസിലിരിക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും ഇനി നോക്കി നില്‍ക്കാനേ കഴിയൂ. അത്രയ്ക് സൂപ്പര്‍ഫാസ്റ്റ് ആണ് ഗവര്‍ണര്‍. ഇതില്‍ വ്യക്തിപരമായ ഒരു മധുര പ്രതികാരം കൂടിയുണ്ട് ഗവര്‍ണര്‍ക്ക്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഒരു ചടങ്ങിലേക്ക് വിളിച്ച് തന്നെ അപമാനിച്ച, അല്ലെങ്കില്‍ അപമാനിക്കാന്‍ കൂട്ടുനിന്ന ആളാണ് വൈസ് ചാന്‍സലറും സി.പി.എമ്മിന്റെ ഇഷ്ടക്കാരനുമായ ഗോപിനാഥ് രവീന്ദ്രന്‍. ഇര്‍ഫാന്‍ ഹബീബിനെ പോലെ ദേശീയ തലത്തിലെ ഇടതുപക്ഷ മുസ്ലിം കൂട്ടുകെട്ടിന്റെ ശക്തനായ വക്താവ്. അയോദ്ധ്യാ പ്രശ്‌നത്തില്‍ മുസ്ലിം വിഭാഗം രഞ്ജിപ്പിനും യോജിപ്പിനും സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് ഇടതുപക്ഷ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും കൂട്ടരുമായിരുന്നു. പ്രസിദ്ധ ചരിത്രകാരനും ആര്‍ക്കിയോളജിസ്റ്റുമായ കെ.കെ.മുഹമ്മദ് ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇര്‍ഫാനാണ് ഗവര്‍ണറെ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അത് തടയാന്‍ ഞാന്‍ സെക്യൂരിറ്റി ഓഫീസറല്ലല്ലോ എന്നാണ് അന്ന് വി.സിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത്.
ഗോപിനാഥ് രവീന്ദ്രനെ എടുത്തുകളയാന്‍ പറഞ്ഞത് സുപ്രീംകോടതി. കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെ യോഗ്യതയുള്ളവരെ മറികടന്ന് പ്രൊഫസറായി നിയമിക്കാന്‍ കൂട്ടുനിന്നത് ഗോപിനാഥ് രവീന്ദ്രനായിരുന്നു. അന്ന് ഗവര്‍ണറെ കൂവുമ്പോള്‍ മുദ്രാവാക്യം വിളിക്കാന്‍ അണികളെ പ്രേരിപ്പിച്ചയാളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയ കെ.കെ. രാഗേഷ്. എല്ലാവര്‍ക്കും ഒരുമിച്ചു കിട്ടി. തന്റെ നാട്ടിലെ യൂണിവേഴ്‌സിറ്റിയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
ഇത് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ പറയുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ ഗോപിനാഥ് രവീന്ദ്രനെ കോടതി പുറത്താക്കിയത്. എന്തിനായിരുന്നു പിണറായും കൂട്ടരും ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ പോയത്. നിയമസഭ പാസ്സാക്കിയ ബില്ലിലൊപ്പിട്ടില്ല എന്നു പറഞ്ഞ്. കേസ് കോടതിയിലെത്തിയപ്പോഴേക്കും ഗവര്‍ണര്‍ ഏഴ ബില്ലുകള്‍ രാഷ്ടപതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. അതിലൊന്ന് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച്.. രണ്ടാമത്തേത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത്. എന്തിന്, സംസ്ഥാന സര്ക്കാരിന് അഴിമതി കാട്ടാന്‍. അല്ലെങ്കില്‍ അഴിമതി വിരുദ്ധ ഏജന്‍സിയെ പേടിക്കേണ്ടതില്ലല്ലോ.
ഇപ്പോള്‍ ജനത്തിന് മനസ്സിലായി ഗവര്‍ണര്‍ മാത്രമാണ് ശരിയെന്ന്. ഗവര്‍ണര്‍ക്ക് മാത്രമേ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച ഈ മന്ത്രിസഭയ്ക്ക് കൂച്ചുവിലങ്ങിടാന്‍ കഴിയൂ. അതിന് ഏത് കെ.കെ. വേണുഗോപാലിനും കനത്ത ഫീസ് കൊടുത്തിട്ടൊന്നും കാര്യമില്ലെന്ന്.
ഏതായാലും സമയമൊന്നും പാഴാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കളി തുടങ്ങിയിരിക്കുകയാണ്. അല്ലെങ്കില്‍ ആക്ട് ചെയ്തു തുടങ്ങിയിരിക്കുകയാണ്. സര്‍വകലാശാലകളിലെ നിയമനങ്ങളൊക്കെ ചാന്‍സലറുടെ അധികാരമാണെന്ന് കോടതി പറഞ്ഞു കഴിഞ്ഞു. അതോടെ കണ്ണൂര്‍ സര്‍വകലാശാ ആക്ടിംഗ് വൈസ് ചാന്‍സലറെയും ഗവര്‍ണര്‍ നിയമിച്ചു കഴിഞ്ഞു. അവിടെ സര്‍ക്കാരിന്റെ അഭിപ്രായത്തിന് അദ്ദേഹം കാത്തുനിന്നില്ല. അത് ആവശ്യമില്ല എന്നദ്ദേഹത്തിനറിയാം. കൊച്ചി സര്‍വകാശാല പ്രൊഫസറെ അദ്ദേഹം ആക്ടിംഗ് വൈസ് ചാന്‍സലറായി നിയമിച്ചു കഴിഞ്ഞു. വൈസ് ചാന്‍സലറോടൊപ്പം പി.വി.സിയും പോകുന്നതുകൊണ്ടാണ് ഇത്. നേരത്തെ കോഴിക്കോട് സര്‍വകലാശാ സെനറ്റില്ക്ക് സ്വന്തം നിലയ്ക്കാണ് 18 പേരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത.് എം.വി ഗോവിന്ദന് റോഡില്‍ നിന്ന് ഓരിയിടാനെ കഴിഞ്ഞുള്ളു. ഇനി ഗവര്‍ണറുടെ കളി കാണാനിരിക്കുന്നതേയുള്ള.