ഇന്ത്യയിലേത്ത് മികച്ച എന്‍ജിനീയര്‍മാരെന്ന് അന്താരാഷ്ട്ര തുരങ്ക വിദഗ്ദ്ധന്‍ആര്‍ണോള്‍ഡ് ഡിക്സ്

1 min read

സില്‍ക്ക്യാരയില്‍ നടത്തിയത് മികച്ച രക്ഷാപ്രവര്‍ത്തനം. ആധുനിക ഉപകരണങ്ങളും മികച്ച സംഘാടനവും നിശ്ചയദാര്‍ഡ്യവും കരുത്തേകി.

ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് രാജ്യം മുഴുവനും. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വം നല്‍കിയ അന്താരാഷ്ട്ര തലത്തിലെ മികച്ച തുരങ്ക വിദഗ്ദ്ധനും ഓസ്ട്രേല്യക്കാരനുമായ ആര്‍നോള്‍ഡ് ഡിക്സിനും സന്തോഷം അടക്കാനായില്ല. ഇന്ത്യയിലുള്ളത് മികച്ച എന്‍ജിനീയര്‍മാരാണ്, മികച്ച പട്ടാളവും. സംസ്ഥാന ഭരണകൂടവും മികച്ച പിന്തുണ നല്‍കിയെന്നും ഡിക്സ് പറയുന്നു. തുടര്‍ന്ന് ഡിക്സ് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജയും നടത്തി.

17 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് തുരങ്കത്തിനടില്‍ പെട്ട 41 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഓരോ ഇഞ്ചും പൊരുതിയാണ് രക്ഷാ സംഘം മുന്നേറിയത്. അത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു രക്ഷാദൗത്യം.
എന്തൊക്കെ വെല്ലുവിളികളാണ് നിങ്ങള്‍ നേരിട്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിടാഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്രയും ദുഷ്‌കരമായിരുന്നു ദൗത്യം.
രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ മണ്ണിടിയല്‍ ഒരു പ്രശ്നമായിരുന്നു. 57 മീറ്റര്‍ നിളമുളള അവശിഷ്ടങ്ങള്‍ക്കിടിയിലൂടെ 24 മീറ്ററോളം തുരന്ന ്നാലു ഇരുമ്പു കുഴലുകള്‍ ആദ്യം കുട്ടിച്ചേര്‍ത്തു. അഞ്ചാമത്തെ കുഴല്‍ ഘടിപ്പിക്കുമ്പോള്‍ പാറയിലിട്ിടച്ചു തടസ്സമുണ്ടായിരുന്നു. അങ്ങനെ ഓരോ ദിവസവും ഓരോ തടസ്സങ്ങള്‍.

ദൗത്യത്തിന് ഏറ്റവും ഗുണകരമായിരുന്നത് അതിനകത്ത് പെട്ടുകിടക്കുന്ന 41 തൊഴിലാളികളും വളരെ കൂളായിരുന്നു എന്നതായിരുന്നു. അവരില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയായിരുന്നു അവര്‍ ചെയ്തതും. അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ക്ഷമയോടെ. ശുഭാപ്തി വിശ്വാസത്തോടെ. അവരൊരിക്കലും നിലവിട്ടു പെരുമാറിയില്ല.

ഇത്തരമൊരു ദൗത്യത്തില്‍ പങ്കെടുക്കുന്നതു തന്നെ മനസ്സിന് സന്തോഷം തരുന്നതാണ്. ക്ഷേത്ര ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൗത്യം വിജയമാക്കി തൊഴിലാളികളെ രക്ഷിക്കാന്‍ കഴിഞ്ഞതിന് താന്‍ ദൈവത്തോട് നന്ദിപറയുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ചെറിയ പൈപ്പ് വഴി കുടുങ്ങിക്കിടക്കുന്നവരുമായി ആശയം വിനിമയം നടത്തിയിരുന്നു. ഭക്ഷണവും വെള്ളവും അവര്‍ക്കെത്തിച്ചുകൊടുത്തു. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാനും കഴിഞ്ഞു. വൈദ്യ സഹായവും നല്‍കി.

ക്രിക്കറ്റില്‍മാത്രമല്ല, മറ്റ് രംഗത്തും നല്ല പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് തന്നെ അഭിനന്ദിക്കാന്‍ വിളിച്ച ആസ്ട്രേല്യന്‍ പ്രധാനമന്ത്രിയോട് ഡിക്സ് പറ്ഞു. എനിക്ക് ക്രിക്കറ്റ് ഇഷ്ടമാണ് അതോടൊപ്പം മറ്റുകാര്യങ്ങളും. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കലുള്‍പ്പെടെ.

തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നത് താന്‍ നടത്തിയ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളേക്കാള്‍ വ്യത്യസ്തമായിരുന്നു. ആര്‍ക്കും ഈ രക്ഷാ പ്രവര്‍ത്തനത്തില്‍ പരിക്കേറ്റില്ല. എന്നാല്‍ മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇങ്ങനെ ആയിരുന്നില്ല.
ഇന്ത്യയിലെ വെജിറ്റേറിയന്‍ ഭക്ഷണം തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഞാന്‍ കണ്ട ഏറ്റവും നല്ല വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇന്ത്യയിലേത്.

നവംബര്‍ 12ന് പുലര്‍ച്ചെയാണ് 205ഉം 260ഉം മീറ്ററിനിടിയിലുള്ള ടണല്‍ ഇടിഞ്ഞത്. 260ന് അപ്പുറത്തുള്ളവര്‍ തങ്ങളോടെ വഴി അടഞ്ഞതുമൂലം അവിടെ കുടുങ്ങിക്കിടപ്പായിരുന്നു.

രക്ഷപ്പെട്ട 41 പേര്‍ക്കും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം നല്‍കും. ഇവരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ.സിംഗും ഉണ്ടായിരുന്നു.

ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാര്‍ നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമാണ് സില്‍്ക്യാര തുരങ്കം. ഹിമാലയന്‍ മലനിരകളിലൂടെ ഗംഗോത്രിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള നിലവിലെ പാത അതീവ് ദുഷ്‌കരമാണ്. ശൈത്യകാലത്ത് ഇവ മഞ്ഞി മുങ്ങും. യാത്രാ ക്ലേശം പരിഹരിക്കാനും 25 കിലോ മീറ്ററോളം യാത്ര കുറയ്ക്കാനുമാണ് സല്‍ക്യാരയെ ബര്‍കോട്ടുമായി ബന്ധിപ്പിക്കുന്ന നാലര കിലോ മീറ്റര്‍ തുരങ്കം 2018ല്‍ നിര്‍മ്മാണം ആരംഭിച്ചത്. 500 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കേയാണ് അപകടം സംഭവിച്ചത്.

Related posts:

Leave a Reply

Your email address will not be published.