റിവ്യൂ സിനിമയെ തകർക്കുകയോ രക്ഷപ്പെടുത്തുകയോ ഇല്ല
1 min readറിവ്യൂവിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് മമ്മൂട്ടി
സിനിമയെ റിവ്യൂ കൊണ്ടൊന്നും തകർക്കാനാവില്ലെന്ന് മമ്മൂട്ടി . തന്റെ പുതിയ ചിത്രമായ കാതലിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കാതൽ ദ സ്കോറിൽ മമ്മൂട്ടിയുടെ ജോടിയായി എത്തുന്നത് ജ്യോതികയാണ്.. റിവ്യൂ സിനിമയെ തകർക്കുന്നു എന്ന പരാതിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. :
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ല. റിവ്യൂ നിർത്തിയതു കൊണ്ട് സിനിമ രക്ഷപ്പെടാനും പോകുന്നില്ല.. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ കാണുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമകളാണ്. നമുക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങൾ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. നമ്മുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ചു തന്നെയാണ് സിനിമ കാണേണ്ടത്… നമ്യക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്.. . മമ്മൂട്ടി പറഞ്ഞു.