മാസാണ് ബാന്ദ്ര; ദിലീപിന്റെ തിരിച്ചു വരവും
1 min readദിലീപ് ചിത്രം എന്ന ഹൈപ്പോടുകൂടിയാണ് ബാന്ദ്ര തിയേറ്ററുകളിലെത്തിയത്. തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം, അൻപറിവുമാരുടെ സംഘട്ടനം ഇതെല്ലാം ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
1990കളിൽ മുംബൈയിൽ നടക്കുന്ന കഥയാണിത്. കണ്ണൂരിലെ ഹാർബർ നടത്തിപ്പുകാരനായ ആല എന്ന അലൻ അലക്സാണ്ടർ ഡൊമിനിക്ക് എങ്ങനെയാണ് മുംബൈയിൽ എത്തിയത്? ആ കഥയാണ് ബാന്ദ്ര പറയുന്നത്. ദിലീപാണ് ആലയെ അവതരിപ്പിക്കുന്നത്.
ആലയുടെ അതിജീവനത്തിന്റെ കഥയാണ് ബാന്ദ്ര. സംഘർഷങ്ങൾ മാത്രമല്ല സൗഹൃദവും പ്രണയവുമെല്ലാം ഇവിടെ ഇതൾ വിരിയുന്നു. ചലച്ചിത്ര നടി താരാജാനകിയായി എത്തിയ തമന്ന പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ലെന്നു പറയാം. കലാഭവൻ ഷാജോണിന്റെ മിർച്ചിയും ഗണേഷ്കുമാറിന്റെ ബാബുക്കയും സ്ക്രീൻ പ്രസൻസിൽ മുന്നിട്ടു നിൽക്കുന്നു. സാം സി എസിന്റെ ബിജിഎം ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.