”പ്രണവിനെ കുറിച്ച് ചോദിക്കല്ലെ… എനിക്ക് മടുത്തു”

1 min read

കൂട്ടുകാര്‍ക്ക് പ്രണവിനെ പരിചയപ്പെടുത്തയിരുന്നത് കസിന്‍ എന്നാണ്: കല്യാണി പ്രിയദര്‍ശന്‍

സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോടികളില്‍ ഒന്നാണ് പ്രണവും കല്യാണി പ്രിയദര്‍ശനും. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും മക്കളായത്‌കൊണ്ട് മാത്രമല്ല അവരുടെ അഭിനയം കൊണ്ട് കൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാകാന്‍ കാരണം.

പ്രിയദര്‍ശന്‍ ഒരുക്കിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ഇവര്‍ ഒന്നിച്ചഭിനയിച്ചത്. എന്നാല്‍ അതിനു ശേഷം പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ഇരുവരും കൂടുതല്‍ ജനപ്രിയരായി മാറി. പിന്നാലെ ഇരുവരെയും ചേര്‍ത്ത് പലതരത്തിലുള്ള ഗോസിപ്പുകളും ഉയരാന്‍ തുടങ്ങിയിരുന്നു. പ്രണവ് പലപ്പോഴും ഇന്റര്‍വ്യൂകളിലൊന്നും വരാത്തത് കൊണ്ട് തന്നെ ഇന്‍ര്‍വ്യൂനെത്തുന്ന കല്യാണിയോട് പ്രണവിനെപറ്റിയുള്ള ചോദ്യങ്ങള്‍ സാധാരണമാണ്.  

കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളര്‍ന്നുവന്നവരാണ് ഞങ്ങള്‍ എന്ന് കല്യാണി പ്രിയദര്‍ശന്‍ തന്നെ മുന്‍മ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പരസ്പരം അത്രയ്ക്കും അടുത്തറിയാം. ഊട്ടിയാലാണ് അപ്പു പടിച്ചത്. അവധിക്കാലത്താണ് ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്ന് മാത്രം. എനിക്ക് അപ്പു ഫാമിലി തന്നെയാണ്. പക്ഷേ, അതൊരിക്കലും പ്രണയമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്തു കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തയിരുന്നത് കസിന്‍ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടാണെന്നേ… കല്യാണി പറഞ്ഞു.

ഇപ്പോഴിതാ ഒരു ഇന്റര്‍വ്യൂവില്‍ പ്രണവിന്റെ പേര് കേട്ടതും കല്യാണി പറഞ്ഞ കാര്യമാണ് വൈറലാവുന്നത്. തന്റെ പുതിയ സിനിമയായ ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന സിനിമയുടെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

അവതാരിക പ്രണവിന്റെ പേര് പറഞ്ഞതും പ്രണവിനെപറ്റി ചോദിക്കല്ലെ… മടുത്തു എന്ന് ചിരിയോടെ കൈകൂപ്പി കൊണ്ട് പറയുകയായിരുന്നു കല്യാണി.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ശങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയിലാണ് കല്യാണിയും പ്രണവും വീണ്ടും ഒന്നിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.