ജോര്‍ജ് സൊറോസിനെതിരെ ഇലോണ്‍ മസ്‌കിയും

1 min read

ജോര്‍ജ് സോറോസ് മാനവികതയുടെ ശത്രു

അമേരിക്കന്‍-ഹംഗേറിയന്‍ കോടീശ്വരനും തീവ്രഇടതുപക്ഷക്കാരനായ വ്യവസായിയുമായ ജോര്‍ജ് സൊറോസിനെതിരെ ടെസ ്ലാ സി.ഇ.ഒ ഇലോണ്‍ മസ്‌കി. സൊറോസ് മാനവികതയുടെ ശത്രുവാണ്. സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലകളെ തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നയാളാണ് സോറോസ് എന്നദ്ദേഹം ജോ റോഗനുമായുള്ള പോഡ് കാസ്റ്റില്‍ പറഞ്ഞു. അമേരിക്കയില്‍ കുറ്റവാളികളെ ശിക്ഷിക്കാത്ത ഡിസ്ട്രിക്റ്റ് അറ്റോര്‍ണിമാര്‍ നിയമിക്കപ്പെട്ടുവെന്നുറപ്പിക്കുന്നയാളാണ് സൊറോസ്. സാന്‍ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ജലസ്, പിന്നെകുറെ മറ്റുനഗരങ്ങളിലും. ഇതദ്ദേഹരം ഉറപ്പിച്ചു. മറ്റുരാജ്യങ്ങളിലും സോറോസ് ഇതേ കാര്യം ചെയ്യുന്നു. പണമെറിഞ്ഞ് മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. ഏറ്റവും കുറച്ച് പണമെറിഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനാണ്. പിന്നെ സെനറ്റ്, കോണ്‍ഗ്രസ്. ഒരു സിറ്റിയിലും ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയും പിടിക്കുന്നതാണ് അതില്‍കൂടുതല്‍ ചെലവ്.
സോറോസിന് അറിയാം നിയമങ്ങളൊന്നും മാറ്റേണ്ട. നിയമം നടപ്പിലാക്കുന്നവരെ മാറ്റിയാല്‍ മതിയല്ലോ എന്ന്.

സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന ഫ്രീ പ്രസും മീഡിയാ മാറ്റേഴ്സ് ഓഫ് അമേരിക്കയും ട്വിറ്ററിന് പരസ്യം നല്‍കരുതന്നെ കോര്‍പ്പറേറ്റുകളോട് ആവശ്യപ്പെട്ടിരുന്ന കാര്യവും മസ്‌കി പറഞ്ഞു.

ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രശസ്ത്നാണ് ജോര്‍ജ് സോറോസ്. സോറോസ് തന്നെ മുന്‍ കൈ എടുത്ത് പുറത്തിറക്കിയ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ വിപ
ണികള്‍ കുലുങ്ങുമെന്നും അതുവഴി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഘടനാപരമായ മാറ്റം വരുമെന്നും
ഇന്ത്യയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമെന്നും സോറോസ് പറഞ്ഞിരുന്നു. സോറോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചില മാദ്ധ്യമങ്ങളും സന്നദ്ധ സംഘടനകളും പ്രധാനമന്ത്രി മോദിയെ ഏകാധിപതിയായി ചിത്രീകരിക്കാനും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് മോദിയെ പുറത്താക്കാനും ശ്രമിക്കുകയാണ്. താന്‍ ഫണ്ട് നല്‍കി സഹായിക്കുന്ന ഫ്രീഡം ഹൗസ്, വെറൈറ്റി ഓഫ് ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ വഴി ഇന്ത്യയുടെ പ്രതിച്ഛായ ആഗോള തലത്തില്‍ ഇടിച്ചുകാണിക്കാനും സോറോസ് ശ്രമിച്ചിരുന്നു. മനുഷ്യ സംസ്‌കാരം ഇല്ലാതാക്കുന്ന രണ്ടുവെല്ലുവിളികളായി സോറോസ് കാണുന്നത് ഒന്ന് കാലാവസ്ഥ വ്യതിയാനവും രണ്ടാമത്തേത് ദേശീയതയുമാണ്. 2020ല്‍ ജനുവരിയി ഇതിനായി100 കോടി ഡോളര്‍ ( 8000 കോടി രൂപ) ഗ്ലോബല്‍ യൂണിവേഴസ്റ്റി തുടങ്ങാന്‍ സോറോസ് ചെലവഴിച്ചിരുന്നു. അതേ സമയം പുതിയ ആപ്പിള്‍ വിവാദത്തിലൂടെ ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ക്ക് പ്രിയങ്കരനാണ് ജോര്‍ജ് സോറോസ് എന്ന് വ്യക്തമാവുകയാണ്.

Related posts:

Leave a Reply

Your email address will not be published.