സാറയെ സച്ചിന്‍ മൊഴിചൊല്ലി

1 min read

ഭാര്യ സാറ അബ്ദുല്ലയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വെളിപ്പെടുത്തി. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന്‍ വിവാഹ മോചന കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയുടെ മകളാണ് സാറ അബ്ദുള്ള. ഷെയ്ഖ് അബ്ദുളള കൊച്ചുമകനും ഫറൂഖ് അബ്ദുള്ളയുടെ മകനുമാണ് ഒമര്‍. നാമനിര്‍ദേശ പത്രികയില്‍ പങ്കാളിയുടെ പേരെഴുതേണ്ട കോളത്തിലാണ് സച്ചിന്‍ വിവാഹ മോചിതന്‍ എന്ന് പൂരിപ്പിച്ചത്. 2004ല്‍ വിവാഹിതരായ സച്ചിനും സാറയ്ക്കും രണ്ട് മക്കളുണ്ട്.


ടോങ്കില്‍ നിന്നാണ് സച്ചിന്‍ പൈലറ്റ് ജനവിധി തേടുന്നത്. നവംബര്‍ ആറാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. നവംബര്‍ 25നാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്.
അഞ്ച് വര്‍ഷം കൊണ്ട് തന്റെ ആസ്തിയില്‍ കാര്യമായ വ്യത്യാസമുണ്ടായതായും സച്ചിന്‍ പൈലറ്റ് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ പൈലറ്റിന്റെ മൊത്തം ആസ്തി മൂല്യം 3.8 കോടിരൂപയായിരുന്നു കാണിച്ചിരുന്നത്. 2023ല്‍ അത് 7.5 കോടി രൂപയായി ഉയര്‍ന്നു. രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെതിരെ വിമത പട നയിച്ചയാളാണ് മുന്‍ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകന്‍ കൂടിയായ സച്ചിന്‍ പൈലറ്റ്.

Related posts:

Leave a Reply

Your email address will not be published.