പിണറായി വിജയന് എന്ത് മലമറിച്ചു എന്ന് അറബി
1 min read
കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി നേരിട്ട് ഹാജരായതിനെ തുടര്‍ന്ന് കമ്മികളുടെ പോസ്റ്റിട്ടുമെതിക്കലിനെ വിമര്‍ശിച്ച് കോങ്ങി വക്താവായ ഹാരിസ് അറബി ഫെയ്സ് ബുക്കില്‍ കുറിച്ചതിങ്ങനെ.
‘ഏതാണ്ട് നാല് മണിയോട് അടുത്ത് ഡൊമിനിക്ക് തന്റെ ലൈവ് വീഡിയോയില്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സമയത്തൊന്നും നാട്ടില്‍ പോലും ഇല്ലാത്ത പിണറായി വിജയന് കളമശ്ശേരി സ്ഫോടനത്തില്‍ എന്ത് മലമറിച്ചു എന്താണ് കമ്മികള്‍ ഈ പോസ്റ്റ് ഇട്ടു മെതിക്കുന്നത്?
ഡൊമിനിക്ക് ഈ വെളിപ്പെടുത്തല്‍ നടത്തിയില്ലായിരുന്നു എങ്കില്‍ പിണറായി പോലീസ് ഇപ്പോഴും നീല കാറിന്റെ പുറകെ സൈക്കിള്‍ എടുത്തു കൂടിയേനെ..
കേരളത്തില്‍ അങ്ങോളമിങ്ങോളം കുറേ ഗുണ്ടകളെ പൊക്കിയേനെ.
സര്‍വോപരി മുഖ്യമന്ത്രിയുടെ മോട്ടോര്‍കേഡിന്റെ വലിപ്പം കൂട്ടിയേനെ..
ഡൊമിനിക്ക് ക്രിസ്റ്റല്‍ ക്ലിയര്‍ ആയി എല്ലാ തെളിവും തന്നു കീഴടങ്ങിയത് കൊണ്ട് ഒരാള്‍ക്കും ഒരു ചുക്കും അവകാശപ്പെടാന്‍ ഇല്ല.
എല്ലാം കഴിഞ്ഞു എട്ടു മണിക്ക് പത്ര സമ്മേളനത്തില്‍ സ്ക്രിപ്റ്റും ആയി വന്നു തള്ളി അണികളെ കൊണ്ട് പോസ്റ്റ് തള്ളിക്കാന്‍ ലജ്ജ തോന്നുന്നില്ലേ പ്രിയ പിണറായി വിജയന്?
ഇതെങ്ങാനും കേരളാ പോലീസ് ആയിരുന്നു അന്വേഷിച്ചു പിടിച്ചിരുന്നത് എങ്കില്‍ കമ്മികള്‍ തള്ളി തള്ളി കേരളത്തെ അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ എത്തിച്ചേനെ.
ആ ദുരന്തത്തില്‍ നിന്നും നമ്മള് രക്ഷപ്പെട്ടു’- ഹാരിസ് അറബി പറയുന്നു.