ബാബു ആന്റണിയെക്കുറിച്ചറിയണോ? 90സ് കിഡ്‌സിനോട് ചോദിക്കൂ

1 min read

ബാബു ആന്റണിയുടെ വാല്യു മക്കൾക്ക് അറിയില്ലെന്ന് ആർഡിഎക്‌സ് സംവിധായകൻ നഹാസ്

ആർ.ഡി.എക്‌സ് എന്ന സിനിമയുടെ വിജയത്തോടെ ബാബു ആന്റണി വീണ്ടും ചർച്ചകളിൽ നിറയുകയാണ്. 80-90കളിൽ മലയാള സിനിമയിലെ വില്ലന്റെ മുഖമായിരുന്നു ബാബുആന്റണിക്ക്. മാസും ആക്ഷനും സ്‌റ്റൈലും ഒത്തിണങ്ങിയ വില്ലൻ. ഭയപ്പാടോടെയാണ് കുട്ടികൾ അദ്ദേഹത്തെ നോക്കിക്കണ്ടത്. വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്കെടുത്ത ബാബു ആന്റണി അമേരിക്കയിൽ സെറ്റിലായി.

അടുത്തിടെയാണ് അദ്ദേഹം മലയാളസിനിമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കായംകുളം കൊച്ചുണ്ണിയിൽ കഥാഗതിയെതന്നെ നിയന്ത്രിക്കുന്ന ഒരു കഥാപാത്രമായിരുന്നു ബാബു ആന്റണിയുടേത്. ഇപ്പോഴിതാ ആർ.ഡി.എക്‌സിലൂടെ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ് അദ്ദേഹം. ആർ.ഡി.എക്‌സ് കണ്ട പ്രേക്ഷരും ചർച്ച ചെയ്തത് ബാബു ആന്റണിയെക്കുറിച്ചാണ്. ഇപ്പോഴിതാ ബാബു ആന്റണിയുടെ മക്കൾക്ക് അദ്ദേഹത്തിന്റെ വാല്യു ശരിക്കും അറിയില്ല എന്ന് വെളിപ്പെടുത്തുകയാണ് സിനിമയുടെ സംവിധാകനായ നഹാസ്.

ബാബു ആന്റണിയെക്കുറിച്ച് നഹാസ് പറയുന്നതിങ്ങനെയാണ് :  ”ബാബു ആന്റണി ആരായിരുന്നു, പുള്ളിക്ക് മലയാളത്തിൽ നിന്നും ലഭിച്ചിരുന്ന റെസ്‌പോൺസ് എന്തായിരുന്നു ഇതൊന്നും പുള്ളിയുടെ മക്കൾക്ക് അറിയില്ല. അച്ഛൻ ശരിക്കും ആരായിരുന്നു എന്ന് അവർക്ക് അറിയില്ല. അവർക്ക് മലയാളം കൂടുതലായി അറിയാത്തതിന്റെ പ്രശ്‌നം കൂടി ആയിരിക്കും. അദ്ദേഹം മക്കളോട് പഴയ കഥയൊക്കെ പറയുമ്പോൾ പപ്പ വെറുതെ തള്ളുന്നതാണോ എന്ന രീതിയിലാണ് അവർ കേട്ടുകൊണ്ടിരുന്നത്.
പക്ഷേ, ആർ.ഡി.എക്‌സിന്റെ തിയേറ്റർ റെസ്‌പോൺസ് നേരിട്ട് കണ്ടിട്ട് അദ്ദേഹത്തെ മക്കൾ വിളിച്ചു പറഞ്ഞു, പപ്പ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി എന്ന്.
അതുവരെ കിട്ടിയ കയ്യടികൾക്കും മുകളിൽ ആയിരുന്നു ബാബു ആന്റണി ചേട്ടനെ ആ ക്ലൈമാക്‌സ് സീനിൽ കാണിക്കുമ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്ന റെസ്‌പോൺസ്. ഷൂട്ടിങ് സമയത്തും ഇങ്ങനെ തന്നെയായിരുന്നു. ആ പടത്തിലെ എല്ലാ ആർട്ടിസ്റ്റുകളും അവരുടെ ബാക്കി പണിയെല്ലാം മാറ്റിവെച്ച് മോണിറ്ററിന്റെ പിറകിൽ ഉണ്ടായിരുന്നു. ബാബു ആന്റണി ചേട്ടന്റെ നഞ്ചക്കിന്റെ സീൻസ് എടുക്കുമ്പോൾ ഞാൻ ഉൾപ്പെടെ എല്ലാവരും നിർത്താതെ കയ്യടിക്കുകയായിരുന്നു. കുറച്ചു നാളുകളായി സിനിമയൊക്കെ നിർത്തി അമേരിക്കയിൽ പോയി സെറ്റിൽ ആയിരിക്കുന്ന അദ്ദേഹത്തിനും അതൊരു പുതുമ ആയിരുന്നു. ആ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഓരോ ആളും ബാബു ആന്റണിയുടെ ആരാധകർ ആയിരുന്നു.”

Related posts:

Leave a Reply

Your email address will not be published.