കരുവന്നൂർ ബാങ്ക് അഴിമതിയെ ഓർമ്മിപ്പിക്കുന്ന പൊറാട്ട് നാടകം

1 min read

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അഴിമതിയെ ഓർമ്മിപ്പിക്കുന്ന പൊറാട്ട് നാടകത്തിന്റെ ടീസർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സാംസ്‌കാരിക കലാരൂപങ്ങളായ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വരുന്നുണ്ട്. സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകൻ സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ആണ്. ധർമ്മജൻ, രമേഷ് പിഷാരടി, സിനിൽ സുഖദ, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ്, ഷുക്കൂർ വക്കീൽ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് വാരനാടിന്റേതാണ്. ബി.ഹരിനാരായണന്റെയും ഫൗസിയ അബൂബക്കറിന്റെയും വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകും. കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ.  

Related posts:

Leave a Reply

Your email address will not be published.