സ്വർഗത്തിൽ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ. ആരാ സ്വർഗത്ത് പോയത്? ഏതവനാ സ്വർഗത്തു പോയേച്ച് തിരിച്ചു വന്നത്

1 min read

ഗണപതി മിത്തെന്ന പരാമർശത്തിനെതിരെ ജി.സുകുമാരൻ നായർ

ഗണപതി മിത്താണെന്നുള്ള സ്പീക്കർ എ. എൻ. ഷംസീറിന്റെ പ്രസ്താവനക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് ഹൈന്ദവ സംഘടനകൾ. എൻ.എസ്.എസ് ആകട്ടെ ഒരു പടി കൂടി കടന്ന് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയതു പോലെ ഈ വിഷയത്തിലും ഉറച്ചു നിൽക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറയുന്നു. ശബരിമല വിഷയം ഉയർന്നു വന്നപ്പോൾ വിശ്വാസസംരക്ഷണത്തിനു വേണ്ടി ഏറ്റവുമാദ്യം ഇറങ്ങിത്തിരിച്ചത് NSS ആയിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് NSS നടത്തിയ നാമ ജപയജ്ഞത്തിൽ പങ്കെടുത്തത്.  

ഗണപതിയെക്കുറിച്ചുള്ള വിവാദത്തിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് NSS ന്റെ തീരുമാനം. അവരവരുടെ പ്രദേശത്ത് ഏറ്റവും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ രാവിലെ കൂടുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യാനായിരുന്നു എൻ.എസ്.എസിന്റെ തീരുമാനം. ഇതിനിടയിൽ കൂടുതൽ ശക്തമായ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നു ജി.സുകുമാരൻ നായർ.  

 ശാസ്ത്രം പറയാൻ നിന്നാൽ മറ്റു മതങ്ങളുടെ കാര്യത്തിൽ എന്തെല്ലാമുണ്ട് പറയാൻ. ഞങ്ങളാരെങ്കിലും അതിനെതിരെ പറയുന്നുണ്ടോ ? സ്വർഗത്തിൽ ചെന്നാൽ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ? ആരാ സ്വർഗത്ത് പോയത്. ഏതവനാ സ്വർഗത്ത് പോയേച്ച് വന്നത്. സുകുമാരൻ നായർ ചോദിക്കുന്നു.

ഗണപതിയെ അവഹേളിച്ച വിഷയത്തിൽ മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ സർക്കാർ ഈ വിഷയത്തിൽ വേണ്ട നടപടി എടുക്കണം.. വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു. ഞങ്ങൾ വണ്ടി കത്തിക്കാനോ , ആരേയും ആക്രമിക്കാനോ ശ്രമിച്ചിട്ടില്ലല്ലോ.. ക്ഷേത്രത്തിൽ പോയി വഴിപാടുകൾ കഴിക്കാനല്ലേ ആവശ്യപ്പെടുന്നുള്ളൂവെന്നും അദ്ദേഹം ചോദിച്ചു..

സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഗണപതി വിരുദ്ധ പ്രസ്താവനക്കെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് പിന്തുണയുമായി എൻ.എസ്.എസും രംഗത്തെത്തിയത്. ഇതിനിടയിൽ ഷംസീർ നേരത്തെ സ്വന്തം മതത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയതും ചർച്ചയായി. പ്രോഗ്രസീവായ മതമാണ് ഇസ്ലാം. സ്ത്രീകൾക്ക് ഇത്രയും സ്വാതന്ത്ര്യം നൽകുന്ന മതം വേറെയില്ല എന്നിങ്ങനെയായിരുന്നു അന്ന് ഷംസീറിന്റെ വാദം.  

ചന്ദ്രനെ വാളുകൊണ്ട് വെട്ടിയ കഥയെന്തേ പറയാത്തത് എന്ന് ഷംസീറിനെ വിമർശിക്കുന്നു സോഷ്യൽ മീഡിയ . വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്നും പക്ഷേ അത് ഒരു മതത്തിനെതിരെ മാത്രം സംസാരിക്കുന്നതായത് കൊണ്ടാണ് സ്പീക്കർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നുമാണ് ഹിന്ദു സംഘടനകൾ വ്യക്തമാക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.