മറുനാടനെതിരെ പരാതിയുമായി SNDP യും

1 min read

പൊലീസിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ രസീതിയുമായി പി.വി. അൻവർ എം.എൽ.എ

മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെയുള്ള പുതിയ പരാതിയും പൊക്കിയെടുത്ത് നിലമ്പൂർ MLA പി.വി. അൻവർ വീണ്ടും. അതേടാ ഷാജൻ സ്കറിയ എക്കോ സിസ്റ്റം വളരുകയാണ് എന്ന തലക്കെട്ടോടെയാണ് ഈ വിവരം തന്റെ ഫെയ്സ്ബുക്കിൽ അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. SNDP യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശനെ വ്യക്തിഹത്യ ചെയ്ത് വ്യാജവാർത്തകൾ കൊടുത്തതിന് പരാതിയുമായി യോഗം മുന്നോട്ടു പോകുന്നു എന്നാണ് അൻവർ പറയുന്നത്. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ രസീതിയും അദ്ദേഹം പോസ്റ്റിൽ പങ്കു വെച്ചിട്ടുണ്ട്. കൂടുതൽ പരാതികൾ ഇനിയും വരാനിരിക്കുന്നു. സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും എല്ലാവർക്കും അതിരില്ലേ ? എന്നുമാണ് അദ്ദേഹം പറയുന്നത്. 

Related posts:

Leave a Reply

Your email address will not be published.