എന്റെ അന്‍വര്‍ സാദത്തേ : ഒടുവില്‍ മാപ്പ് പറഞ്ഞിട്ടെന്ത് കാര്യം. ചാന്ദ്നിയെ കൊന്നപ്പോഴും അവര്‍ക്ക് പൂജാരിയെ വിമര്‍ശിക്കണം.
1 min readപുരകത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ . പിഞ്ചുകുഞ്ഞിനെ പീഡിപ്പിപ്പോഴും അവരുടെ അജന്‍ഡ വേറെ
ആലുവയില്‍ ഒരു എം.എല്‍.എ , ആള് കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാര്‍ എന്നാല്‍ പി. ആര് വര്‍ക്കില്‍ വലിയ വിദഗ്ദ്ധരായിരിക്കുമല്ലോ. മറ്റൊരു പണിയും ചെയ്തില്ലെങ്കില്‍ അവര്‍ പി.ആര്.വര്‍ക്ക് ചെയ്തിരിക്കും. നമ്മുടെ രാഹുല്‍ഗാന്ധി ഏതോ പാടത്ത് കയറി രണ്ടു കര്‍ഷകരെ കാണുന്നതും പത്തിരുപത് വീഡിയോ ഗ്രാഫര്മാരെക്കൊണ്ട് അത് വീഡിയോ ചെയ്യിപ്പിക്കുന്നതും നമ്മള് കണ്ടതാണ്. അതായിക്കൊട്ടെ. സ്വന്തം പ്രശസ്തിക്കല്ലെ. പണ്ട് , എന്നുവച്ചാല്‍ 90 കളുടെ അവസാനം , ആലുവയിലെ കെ.എസ്. യുക്കാര്‍ ഫോട്ടോയിലെ തലമാറ്റി ഒട്ടിച്ച കഥ അറിയുമോ. അങ്ങനെയൊരു സംഭവമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു പരിപാടിയുടെ പടമാണ്. കഥാനായകന്റെ പടം ആ കൂട്ടത്തില്‍ കാണുന്നില്ല. എതിരാളിയുണ്ടുതാനും. ഒടുവില്‍ ഫോട്ടോ പത്രത്തില്‍ കൊടുക്കാന്‍ വിട്ടവനെ സ്വാധീനിച്ച് എതിരാളിയുടെ തല അറുത്തുമാറ്റി അവിടെ തന്റെ തല ഒട്ടിച്ചുവച്ചു. ഇതൊക്കെ ആലുവയില്‍ നടന്നതാണ്.
അതൊക്കെ നിരുപദ്രവകരാണ്.
എന്നാല്‍ ആലുവയിലെ നമ്മുടെ എം.എല്‍.എ യുടെ അനുയായികള്‍ ചെയ്തതെന്താണ്. എല്ലാവരും അഞ്ചുവയസുകാരിയുടെ ദുരനുഭവമോര്ത്ത് വേവലാതി പെടുന്നു. സര്‍ക്കാരിന്റെ അനാസ്ഥയില്‍ പരിതപിക്കുന്നു. പൈശാചികത കാട്ടിയ ആ ക്രൂരനെ കയ്യില്‍ കിട്ടിയാല്‍ കൊന്നുകൊലവിളിക്കാനുള്ള ദേഷ്യമെല്ലാവര്ക്കുമുണ്ട്. അതിനിടയെില് ചിലര്‍ ചില കഥയുമായി രംഗത്തുവരുന്നു.
ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നായിരുന്നു എം.എല്‍.എ അന്‍വര്‍ സാദത്ത് പറഞ്ഞത്. ഇതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധമുയര്‍ത്തി. പലരും എം.എല്‍.എയെ നേരില്‍കണ്ടും പ്രതിഷേധം അറിയിച്ചു.
തെറ്റ് പറ്റിയെന്നും വായില്‍ നിന്ന് അറിയാതെ വന്ന് പോയ വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും അന്ത്യകര്‍മ്മം ചെയ്ത രേവത് ബാബുവെന്ന യുവാവ് പറഞ്ഞു. കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാര്‍ അന്ത്യകര്‍മ്മം ചെയ്യാന്‍ തയ്യാറായില്ലെന്ന രേവതിന്റെ വാദം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നിരവധി പേര് ഹിന്ദുമതത്തിനെതിരായ അധിക്ഷേപ പ്രചരണങ്ങള്‍ക്കുള്ള ആയുധമായി ഇതിനെ മാറ്റിയിരുന്നു. ഇത് വിവാദമായതോടെയാണ് സംഭവത്തില്‍ വ്യക്തത വരുത്തി രേവത് രംഗത്തെത്തിയിരിക്കുന്നത്. എത്രയോ കാലങ്ങള്‍ പൂജ പഠിച്ച്,പൂജാരിയാവാന്‍ എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാള്‍ പൂജാരിയാവുന്നത്. ആ പൂജാരി സമൂഹത്തെ ഞാന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലാണ് ഇന്നലെ വായില്‍ നിന്ന് വീണ് പോയ തെറ്റ് ഉണ്ടായത്. ഇതില്‍ ക്ഷമ ചോദിക്കുകയാണെന്നാണ് രേവത് പറഞ്ഞത്.
തന്റെ പ്രതികരണം പൂജാരി സമുദായത്തോട് ചെയ്ത വലിയ തെറ്റാണെന്നും മാപ്പ് ചോദിക്കുകയാണെന്നും രേവത് പറഞ്ഞു. ഇന്നലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം പോയി തൃശൂരിലേക്ക് പോകും വഴിയാണ് ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ കയറിയത്. വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നിട്ടില്ലെന്നും രാവിലെയേ കൊണ്ടുവരികയുള്ളൂവെന്നും അറിഞ്ഞു. കുട്ടിയെ ഒരു നോക്ക് കാണാനായി കാത്തിരിക്കാന്‍ തീരുമാനിച്ചു. ഈ സമയം കുട്ടിയുടെ അച്ഛനാണ് തന്റെ മകളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരു പൂജാരിയെ വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് രേവതിന്റെ വാദം.
” രേവത് നുണ പറയുമെന്ന് കരുതിയില്ല; പൂജ അറിയാമെന്ന് പറഞ്ഞാണ് അയാള്‍ വന്നത് , അറിയില്ലെങ്കില്‍ ഗുരുതരമായ തെറ്റാണത്; എന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എയും പറഞ്ഞു.
പക്ഷേ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നവരല്ല അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയെന്ന് പറഞ്ഞപ്പോള്‍ കര്മിയാവാന് തയ്യാറായി വന്നതാണ്. പൂജാരി സമുദായത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് യുവാവ് പറഞ്ഞു. നേരത്തെ അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാല്‍ എത്തിക്കാന്‍ വേണ്ടി നടപ്പ് സമരം നടത്തി ശ്രദ്ധേയനാകാന്‍ ശ്രമിച്ച ആളാണ് രേവത്. കലാഭവന്‍ മണി നല്കിയ ഓട്ടോ മണിയുടെ കുടുംബക്കാര് തിരിച്ചു വാങ്ങിയെന്ന് പറഞ്ഞ രേവത് പിന്നീട് അതും മാറ്റിപറഞ്ഞിരുന്നു.
സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ സ്ഥലം എംഎല്‍എയായിരുന്ന അന്‍വര്‍ സാദത്തും പ്രതികരിച്ചിരുന്നു. സംസ്കാര കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്നും അയാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞത് എന്നാണ് എംഎല്‍എ പറയുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരാള്‍ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അന്‍വര്‍ സാദത്ത് വിശദീകരിച്ചിരുന്നു.
നേരത്തെ പൂജാരി വന്നില്ല എന്ന പ്രചാരണത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. നിങ്ങളാരെയാണ് വിളിച്ചിട്ട വരാതിരുന്നത് എന്ന് പരസ്യമായി പറയണമെന്ന് അന്വര്സാദത്തിനോട് പലരും ചോദിച്ചിരുന്നു. കോവിഡില്‍ മരണപ്പെട്ടവരുടെ മൃതദേഹത്തില്‍ തൊടാന്‍ പോലുംപലരും മടിച്ചിരുന്ന സമയത്ത് സേവാഭാരതി എല്ലാ ജില്ലകളിലും മൊബൈല്‍ ശ്മശാനങ്ങള്‍ വരെ ഒരുക്കിയിരുന്ന കാര്യവും ചിലര്‍ ഓര്‍മ്മിപ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് പൂജാരിമാരല്ലെന്നും കര്മികളാണെന്നുമുള്ള കാര്യവും ചിലര്‍ എടുത്തുപറയുന്നുണ്ടായിരുന്നു.