കര്‍ണാടക ഭരണത്തില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍

1 min read

 30 കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി.

 സംസ്ഥാന ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ തന്നെ ആരോപിക്കുന്നു.  മന്ത്രിമാരുടെ സെക്രട്ടറിമാര്‍ മണ്ഡലങ്ങലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കിട്ടാന്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് എംഎല്‍ എ മാരുടെ ആരോപണം. പ്രശ്‌നം ഗുരുതരമായതോടെ  എ.ഐ.സി.സി അദ്ധ്യക്ഷനും മറ്റ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍.എ മാരെ ബുധനാഴ്ച ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേ സമയം അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് തന്നെ കത്തെഴുതിയതില്‍ തനിക്ക് ഖേദമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍. എ ബിആര്‍ പാട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വച്ച് താനിക്കാര്യം ഉന്നയിച്ചെന്നും വേണ്ടി വന്നാല്‍ രാജിവയ്ക്കുമെന്നുവരെ പറഞ്ഞെന്നും ബി.ആര്‍ പാട്ടീല്‍ പറയുന്നു.  സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനെക്കുറിച്ച് 30 കോണ്‍ഗ്രസ് എം.എല്‍.എ മാരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
 പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും പട്ടീല്‍ പറയുന്നു.

 ചില മന്ത്രിമാരുടെ പെരുമാറ്റം എം.എല്‍.എ മാരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേ സമയം മുഖ്യമന്ത്രിക്ക് കത്തയച്ച എം.എല്‍.എമാര്‍ ഖേദം പ്രകടിപ്പിച്ചിട്ടിുണ്ടെ്‌നന് ആഭ്യന്തര മന്ത്രി പരമേശ്വര അറിയിച്ചു.

 എന്നാല്‍ ഈ  വാര്‍ത്ത തങ്ങളും കണ്ടെന്നും എന്നാല്‍  അതില്‍ പറയുന്നതുപോല ആരും മാപ്പു പറഞ്ഞിട്ടില്ലെന്നും പാട്ടീല്‍ പറഞ്ഞു.  ഞങ്ങളെന്താ തെറ്റു ചെയ്‌തോ മാപ്പ് പറയാന്‍, അദ്ദേഹം ചോദിച്ചു. തെറ്റെന്തെങ്കിലും ചെയ്താല്‍ ഞാന്‍ മാപ്പ് പറഞ്ഞേനേ, പാട്ടീല്‍ പറഞ്ഞു.

 ഒരു ഘട്ടത്തില്‍ എന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ ഞാന്‍ രാജിവയ്ക്കുമെന്ന് പറഞ്ഞിരുന്നെന്നും പാട്ടീല്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്നിറങ്ങി പോന്നതാണ്. ചില മന്ത്രിമാര്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.  എന്നാല്‍ വിശദാംശങ്ങള്‍ ഞാന്‍ പറയുന്നില്ല.

 നിയമസഭാ സാമാജികരുടെ പ്രശ്‌നം ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റാന്‍ കഴിയാത്തതല്ല. മറിച്ച് വികസന പ്രവര്‍ത്തനങ്ങള്ഡ നടക്കാത്തതാണ്.  തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പണമില്ലെന്നും അതിനാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ പണം ഇതിനായി ഈ വര്‍ഷം ചെലവഴിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീടത് ശരിയാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അതേ സമയം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സിംഗപ്പൂരിലാണ് ഇതിന്റെ ഗൂഡാലോചന നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.