അച്ഛനായി സായ്കുമാർ . വേണ്ടെന്ന് മമ്മൂക്ക

1 min read

മലയാളത്തിലെ ഒട്ടുമിക്ക നടൻമാരുടെയും അച്ഛനായിട്ടുണ്ട് സായ്കുമാർ

മലയാളത്തിലെ ഒട്ടുമിക്ക നടൻമാരുടെയും അച്ഛനായി അഭിനയിച്ചിട്ടുള്ള ആളാണ് സായികുമാർ . സമപ്രായക്കാരുടെ മാത്രമല്ല, തന്നേക്കാൾ പ്രായം കൂടിയവരുടെ പോലും അച്ഛനായി വെള്ളിത്തിരയിൽ തിളങ്ങി അദ്ദേഹം. ഇതൊരു ചലഞ്ചായി കാണണമെന്നും അച്ഛനാകുമ്പോൾ എല്ലാരെയും എടാ എന്നൊക്കെ വിളിക്കാമല്ലോ എന്നും തുറന്നു പറയുന്നു സായ്കുമാർ . ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. ഭാര്യയും നടിയുമായ ബിന്ദു പണിക്കർക്കൊപ്പമാണ് അദ്ദേഹം അഭിമുഖത്തിനെത്തിയത്.  

തന്നെക്കൊണ്ട് മമ്മൂട്ടിയുടെ അച്ഛനായിട്ട് അഭിനയിപ്പിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് സായ്കുമാർ വ്യക്തമാക്കുന്നു. ആദ്യം ഒരു പടത്തിൽ മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാൻ അവസരം കിട്ടി. അന്ന് മമ്മൂക്ക പറഞ്ഞു : അവൻ കൊച്ചു ചെറുക്കൻ. അച്ഛൻ ഒന്നും ആക്കണ്ട എന്ന് . പിന്നീട് കറങ്ങിത്തിരിഞ്ഞ് രാജമാണിക്യത്തിൽ എത്തി. ആ കഥാപാത്രം ഞാൻ തന്നെ ചെയ്യണം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് മമ്മൂക്ക സമ്മതിച്ചത്. .

ഛോട്ടാ മുംബൈയിൽ അഭിനയിച്ചത് മോഹൻലാലിന്റെ അച്ഛനായിട്ടാണ്. ഒരു അച്ഛൻ എന്ന ബഹുമാനം തന്നെയാണ് അന്ന് മോഹൻലാൽ തനിക്കു തന്നത്. 

സുരേഷ്ഗോപിയുടെ അച്ഛനാകാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഭാര്യയുടെ അച്ഛൻ വേഷം ചെയ്തിട്ടുണ്ട്. ദിലീപ്, രാജു തുടങ്ങി എല്ലാവരുടെ ഇം അച്ഛനായിട്ടുണ്ട്. സൗണ്ട് തോമയിൽ മുകേഷിന്റെ അച്ഛനായിരുന്നു. 

ഇതൊക്കെ ഒരു ചലഞ്ചായി കാണണം എന്നാണ് സായ് കുമാർ പറയുന്നത്. കാരണം ഒത്തിരി പ്രഗത്ഭരായവരുടെ കൂടെയല്ലേ അഭിനയിക്കുന്നത്. ഇന്ത്യയും ലോകം മുഴുവന്നും അറിയപ്പെടുന്നവരുടെ അച്ഛനായിട്ടല്ലേ അഭിനയിക്കുന്നത്. അപ്പോഴല്ലേ അവരോടൊക്കെ എടാ ഒന്നിങ്ങോട്ടു വാ എന്നൊക്കെ പറയാൻ പറ്റൂ. അല്ലാണ്ട് അങ്ങനെ വിളിക്കാൻ പറ്റ്വോ ? എനിക്ക് അവരുടെയൊക്കെ റെസ്പെക്ട് കിട്ടുന്നുണ്ട്. അഭിനയിക്കുമ്പോൾ അവരെന്നെ സായ് കുമാർ ആയിട്ടോ അവരേക്കാൾ പ്രായം കുറഞ്ഞ ആളായിട്ടോ അല്ല കാണുന്നത്. അച്ഛൻ എന്ന ബഹുമാനം അവരിൽ നിന്നും തനിക്കു കിട്ടുന്നുണ്ട് എന്നാണ് സായ് കുമാർ പറഞ്ഞത്. .

തന്നേക്കാൾ പ്രായമുള്ളവരുടെ പോലും അച്ഛനാകാൻ യാതൊരു മടിയും കാണിക്കാറില്ല സായ്കുമാർ. നായക കഥാപാത്രമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന നടനാണ് സായ് കുമാർ. മുകേഷ് – സായ്കുമാർ കോംബോ തിയേറ്ററുകളെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. ആ മുകേഷിന്റെ പോലും അച്ഛനായി തിളങ്ങി. സായ്കുമാർ. കർക്കശക്കാരനായ അച്ഛന്റെ റോൾ സായ് കുമാറിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്നും.

Related posts:

Leave a Reply

Your email address will not be published.