പ്രിന്‍സിപ്പല്‍ നിയമന ക്രമക്കേട്; മന്ത്രി ബിന്ദു പെട്ടു
1 min readയു.ജി.സി യോഗ്യത ഇല്ലാത്തവരെ പ്രിന്‍സിപ്പല്‍മാരാക്കാന്‍ ശ്രമിച്ചത് മന്ത്രി ആര്‍.ബിന്ദു
സംസ്ഥാനത്തെ കോളജ് പ്രിന്‍സിപ്പല്‍മാരെ നിയമിക്കാനുള്ള പട്ടിക അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദു .
അട്ടിമറിക്ക് നിര്‍ദ്ദേശം നല്‍കിയത് മന്ത്രി ആര്‍.ബിന്ദു ആണെന്ന് വിവരവകാശ നിയമപ്രകാരമുള്ള രേഖ വ്യക്തമാക്കുന്നു.
യഥാര്‍ഥ പട്ടികയിലില്ലാത്തവരെ കൂടി തിരുകികയറ്റാന്‍ മന്ത്രി നിര്‍ദ്ദേശിച്ചെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട 43 പേരുടെ പിഎസ്സി അംഗീകരിച്ച പട്ടികയിലാണ് ബിന്ദു അട്ടിമറി നടത്തിയത്. ഈ പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആണെന്നു വിവരാവകാശ രേഖയില്‍ പറയുന്നത്.
ഈ പട്ടികയില്‍നിന്നു സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കിയവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിന് മന്ത്രി ഇടപെട്ടത്. യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഇത്. സെലക്ഷന്‍ കമ്മിറ്റി നല്‍കുന്ന പട്ടിക ഫൈനല്‍ പട്ടികയാണെന്നിരിക്കേ ഇതിനെ കരട് പട്ടികയാക്കാന്‍ കഴിയില്ല. ഇതു കേസില്‍ കുടുങ്ങുക കൂടി ചെയ്തതോടെ, വര്‍ഷങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലാത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിയമനം പിന്നെയും വൈകുകയായിരിന്നു.
2022 മാര്‍ച്ച് രണ്ടിനു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിനു യോഗ്യതയുള്ളവരുടെ പട്ടിക തയാറാക്കാനുള്ള സിലക്ഷന്‍ കമ്മിറ്റി 43 പേരെയാണ് സെലക്റ്റ ചെയ്തത്. . അപേക്ഷിച്ച 110 പേരില്‍ നിന്ന് യുജിസി മാനദണ്ഡ പ്രകാരമായിരുന്നു സെലക്ഷന്‍ . ഇതിനു പിഎസ്സി അംഗം അധ്യക്ഷനായ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി അംഗീകാരം നല്‍കി. തുടര്ന്ന് നിയമനം നല്‍കുന്നതിനായി സര്‍ക്കാരിനു സമര്‍പ്പിച്ചപ്പോഴാണ് മന്ത്രി ബിന്ദു ഇടപെട്ടത്.
തിരഞ്ഞെടുപ്പു നടപടികളുടെ പൂര്‍ണ ഫയല്‍ ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. നിലവിലുള്ള പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12നു മന്ത്രി ഇ-ഫയലില്‍ നിര്‍ദേശിച്ചു. മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരി 11നു പ്രസിദ്ധീകരിച്ചു.
ഇതില്‍ ആറാം റാങ്കുകാരിക്കു ട്രൈബ്യൂണല്‍ വിധിയെത്തുടര്‍ന്നു നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയാറായി. എന്നാല്‍, മറ്റാരെയും നിയമിച്ചിട്ടില്ല. നിയമനം നല്‍കണമെന്നാവശ്യപ്പെട്ടു പട്ടികയിലുള്ള 7 പേര്‍ നല്‍കിയ കേസും ആദ്യ സിലക്ഷനില്‍ അയോഗ്യരായവരെ മാത്രം പരിഗണിക്കുന്നതിനു വീണ്ടും സിലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതിനെതിരെ 4 അധ്യാപകര്‍ നല്‍കിയ ഹര്‍ജിയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയില്‍ ഉണ്ട്.
43 പേരുടെ പട്ടികയില്‍നിന്നേ നിയമനം നടത്താവൂ എന്നും അതിനു ശേഷമുള്ള ഒഴിവുകളിലേക്കു യോഗ്യരായ എല്ലാവരെയും പരിഗണിക്കണമെന്നും കഴിഞ്ഞ 24ന്റെ ഇടക്കാല വിധിയില്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെക്കുറിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതി നേതാവ് ആര്‍.എസ്.ശശി കുമാര്‍ പറയുന്നത് എന്താണെന്ന് നോക്കാം….