സന്ദര്‍ശകര്‍ക്ക് മുന്നിലൂടെ ഓടിപ്പോകുന്നമാന്‍ കൂട്ടത്തിന്റെ വീഡിയോ വൈറല്‍ !

1 min read

എണ്ണാമെങ്കില്‍ എണ്ണിക്കോ; സന്ദര്‍ശകര്‍ക്ക് മുന്നിലൂടെ ഓടിപ്പോകുന്ന മാന്‍ കൂട്ടം

ബോറിവാലിയിലെ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ മാന്‍ കൂട്ടം സന്ദര്‍ശകര്‍ക്ക് മുന്നിലൂടെ ഓടിപ്പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ‘പതിവുപോലെ, മുംബൈക്കാര്‍ തിരക്കിലാണ്. അതിമനോഹരമായ ഈ കാഴ്ച മുംബൈയിലെ ബോറിവലി നാഷണല്‍ പാര്‍ക്കിലെ പ്രഭാതസവാരിക്കാരെ സ്വാഗതം ചെയ്തു. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എണ്ണുക.’ എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ ഐഎഫ്എസ് എഴുതിയത്.

വീഡിയോ ഇതിനകം എഴുപത്തിമൂവായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായങ്ങളും കുറിച്ചു.

റോഡിന്റെ ഒരു വശത്ത് കുറച്ച് സഞ്ചാരികളെ കാണാം. പെട്ടെന്നാണ് റോഡിന്റെ സമീപത്തെ കാട്ടില്‍ നിന്നും ഒരു മാന്‍ റോഡ് മുറിച്ച് കടന്ന് കൊണ്ട് ഓടിയത്. തൊട്ട് പുറകെ അടുത്തത് അതിന് പുറകെ മറ്റൊന്ന് അങ്ങനെ ഒരു മാന്‍ കൂട്ടം ഒന്നിന് പുറകെ ഒന്നെന്ന രീതിയിലായിരുന്നു റോഡ് മുറിച്ച് കടന്നത്. അതിവേഗത്തില്‍ റോഡ് മുറിച്ച് കടന്ന മാന്‍ കൂട്ടത്തെ കണ്ട് സഞ്ചാരികള്‍ ഒന്ന് സ്തംഭിക്കുന്നു. മാനുകളുടെ വേഗം കാരണം അവയുടെ എണ്ണം എടുക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. അത് വ്യക്തമായതിനാലാണ് എണ്ണാമെങ്കില്‍ എണ്ണിക്കോയെന്ന് സുശാന്ത നന്ദ ഐഎഫ്എസ് കുറിച്ചതും.

Related posts:

Leave a Reply

Your email address will not be published.