മണിപ്പൂരിലേത് വംശീയ കലാപം: വര്‍ഗീയ നിറം നല്‍കരുതന്നെ ആര്‍ച്ച് ബിഷപ്

1 min read

 മണിപ്പൂരില്‍ പള്ളികള്‍ മാത്രമല്ല ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു.  വര്‍ഗീയ നിറം നല്‍കരുതെന്ന് ആര്‍ച്ച ബിഷപ്

 മണിപ്പൂരില്‍ നടന്ന കലാപം മതപരമായ സംഘര്‍ഷമായിരുന്നില്ലെന്നും അതിനെ അങ്ങനെ വ്യാഖ്യാനിക്കരുതെന്നും ആര്‍ച്ച ബിഷപ്.  മണിപ്പൂരിലെ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ്അതിക്രമമായി  കോണ്‍ഗ്രസ് , കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വ്യാഖ്യാനിച്ചിരുന്നു ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആര്‍ച്ച് ബിഷപി്‌ന്റെ പ്രസ്താവന. മണിപ്പൂരിലെ അതിക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ മുസ്്‌ലീം ലീഗ് ആഹ്വാനം ചെയ്ത  പ്രതിഷേധ ദിനത്തില്‍ കാഞ്ഞങ്ങാട് നടന്ന പ്രകടനം ഹിന്ദുക്കള്‍ക്കെതിരായ കലാപാഹ്വാനമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം നല്‍കിയ സന്ദേശത്തിലാണ് മുംബയ് ആര്‍ച്ച് ബിഷപ് കര്‍ദിനാല്‍  ഓസ്വാള്‍ഡ് ഗ്രാഷ്യേസ് അത് വംശീയ കലാപം മാത്രമാണെന്ന് പറഞ്ഞത്.  ചരിത്രപരമായി പരസ്പരം എതിര്‍ത്തുകൊണ്ടിരിക്കുന്ന രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് ഓസ്വാള്‍ഡ് പറഞ്ഞു. ചില നിയമങ്ങള്‍ പാസ്സാക്കപ്പെട്ടതുകൊണ്ടാണ് സംഘര്‍ഷം തുടങ്ങിയത്.
 മണിപ്പൂരിലെ സംഭവങ്ങളില്‍ വേദനയും  ദുഖവുമുണ്ട്. നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി പള്ളികളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. നിരവധി പേര്‍ കൊള്ളയടിക്കപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും

 സി.ബി.സി.ഐ അദ്ധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്തുമായും  ഇംഫാലിലെ ആര്‍ച്ച ബിഷപ് ഡൊമിനിക് ല്യൂമണുമായും താന്‍  നിരന്തരമായ ബന്ധപ്പെടുന്നുണ്ട്. മണിപ്പൂരിലെ ജനങ്ങളെ സഹായിക്കാന്‍ ധനശേഖരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് 12നും 13നുമാണ് ധനശേഖരണം നടത്തുക.

Related posts:

Leave a Reply

Your email address will not be published.