പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യവീഡിയോ കുഷ്ബു ഉഡുപ്പിയിലെത്തി
1 min readഉഡുപ്പി ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിയതും 3 പെണ്‍കുട്ടികള്‍
ഉഡുപ്പിയിലെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട സംഭവമന്വേഷിക്കാന്‍ കുഷ്ബു സുന്ദര്‍ എത്തി. ഉഡുപ്പിയിലെ നേത്രജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത ്‌സയന്‍സിലെ വിദ്യാര്‍ഥിനികളുടെ വാഷ് റൂമിലെ ദൃശ്യങ്ങളാണ് മറ്റ് മൂന്നു പെണ്‍കുട്ടികള്‍ രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റിലിട്ടത്. ഇതേ തുടര്‍ന്ന് ഇതേ കോളേജിലെ വിദ്യാര്‍ഥിനികളായ ശബ്‌നാസ്, ആല്‍ഫിയ, അലീമ എന്നി വിദ്യാര്‍ഥിനികള്‍ക്കെതിരെ ഉഡുപ്പി മാള്‍പെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടൊണ് ഇതന്വേഷിക്കാന്‍ സിനിമാ നടി കൂടിയായ ദേശീയ വനിതാ കമ്മിഷന്‍ അംഗം കുഷ്ബു ഉഡുപ്പിയിലെത്തിയത്. സംഭവം വളരെയധികം ദു:ഖകരമാണെന്ന് ഖുഷ്ബു പറഞ്ഞു. സ്വകാര്യ ദൃശ്യം രഹസ്യമായി പകര്‍ത്തിയ മൂന്നു കുട്ടികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനമാചരിക്കുന്നുണ്ട്. എ.ബി.വി.പിയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.
സംഭവത്തെ വര്‍ഗീയവത്കരിക്കേണ്ട കാര്യമില്ലെന്ന ഖുഷ് ബു പറഞ്ഞു. അവര്‍ ജില്ലാ കളക്ടറുമായും എസ്.പിയുമായും സംസാരിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോക്ക് ഈ സംഭവവുമായി ബന്ധമില്ല. കുറ്റാരോപിതരായ പെണ്‍കുട്ടികള്‍ വിഡിയോ എടുത്തു എന്നത് സത്യമാണ്. എന്നാല്‍ മറ്റു കുട്ടികള്‍ ്പരാതി പറഞ്ഞ ഉടന്‍ അവര്‍ അത് ഡിലീറ്റ് ചെയ്‌തെന്നാണ് അറിവെന്ന് കുഷ്ബു പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളുടെയും ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കുഷ്ബു അഭ്യര്‍ഥിച്ചു. കുറ്റാരോപിതരായ മൂന്ന് പെണ്‍കുട്ടികളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പോലീസിനെയും അധികൃതരെയും കുറ്റപ്പെടുത്തി. ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നെ എന്തിനാണ് അവരെ സസ്‌പെന്‍ഡ് ചെയ്തത്. മാപ്പെഴുതി വാങ്ങിയത് . അദ്ദേഹം ചോദിച്ചു. ഈ സംഭവം ഉയര്‍ത്തിക്കൊണ്ടുവന്ന പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്നും ബൊമ്മെ കുറ്റപ്പെടുത്തി.