ഞാനില്ലായിരുന്നെങ്കില്‍ ഗെഹലോട്ട് ജയിലിലായേന; രാജസ്ഥാനിലെ മുന്‍ മന്ത്രി

1 min read

ഗെഹലോട്ടിന്റെ ചുവന്ന നിറമുള്ളഡയറി എവിടെ? കള്ളക്കളികള്‍ പുറത്തുവരുമോ?

ഞാനാണ് അന്ന് അശോക് ഗെഹലോട്ടിനെ രക്ഷിച്ചത്. ഇപ്പോള്‍ വിശദീകരിണത്തിനുള്ള അവസരം പോലും നിഷേധിച്ച് ഗഹലോട്ട് എന്നെ മന്ത്രിസഭയില് നിന്നും പുറത്താക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര ഗുധ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെതിരെ പരസ്യമായി പ്രതികരിക്കുന്നു. അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്ക സമയത്ത് ഗെഹലോട്ടിന്റെ കൂടെ ഉറച്ചു നിന്നയാളായിരുന്നു രാജേന്ദ്രഗുഡ. എന്നാല്‍ പിന്നീട് സച്ചിന്റെ കൂടെയായി.

ഞാനില്ലായിരുന്നെങ്കില്‍ അശോക് ഗെഹലോട്ട് അന്ന് ജയിലിലായേനെ എന്ന് രാജേന്ദ്രഗുഡ പറയുന്നു. ഞാനാണ് ആ ചുവന്ന ഡയറി എടുത്തു മാറ്റിയത്. വീട് റെയ്ഡ ചെയ്യാന്‍ വന്ന ഇ.ഡിയുടെയും ആദായ നികുതി വകുപ്പുകാരുടെയും കൈയില്‍ അത് കിട്ടിയിരുന്നെങ്കില്‍ ഗെഹലോട്ട് ഇന്ന് ജയിലിലായിരുന്നേനെ. കോണ്‍ഗ്രസ് നേതാവ് ധര്‍മേന്ദ്രറാത്തോറിനെതിരായ പരാതി അന്വേഷിക്കാനാണ് ഇ.ഡി വന്നത്. അപ്പോള്‍ സി.എം എന്നെ വിളിച്ചുപറഞ്ഞു ആ ചുവന്ന ഡയറി എന്തുവിലകൊടുത്തുംഎങ്ങനെയെങ്കിലും മാറ്റാന്‍. ആ ഡയറി ഞാന്‍ കത്തിച്ചുകളഞ്ഞല്ലോ എന്ന് പലതവണ വിളിച്ച് അദ്ദേഹം ഉറപ്പുവരുത്തി. അതിലങ്ങനെയൊന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി അങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നല്ലോ എന്നാണ് രാജേന്ദ്രഗുഡ പറയുന്നത്.

അതേ സമയം രാജേന്ദ്രഗുധയുടെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിന്റെ ഉരുണ്ട ഇടപാടുകളെയാണ് സൂചിപ്പിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
തന്നോട് രാജിവയ്ക്കാനാവശ്യപ്പെട്ടാല്‍ താനങ്ങിനെ ചെയ്യുമായിരുന്നെന്ന് ഗുധ ഞായറാഴ്ച ജുഝുനുവില്‍ പറഞ്ഞു. എനിക്ക് താങ്കള്‍ ഒരറിയിപ്പ് തരണമായിരുന്നു. ജഡജിമാര്‍ പോലും വിധിപറയുന്നതിന് മുമ്പ ഒരവസരം തരും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 6 ബി.എസ്.പി എം.എല്‍.എ മാരില്‍ ഒരാളായിരുന്നു ഗുധ. 2019ല്‍ കോണ്‍ഗ്രസില്‍ ചേരുകയും മന്ത്രിയാക്കപ്പെടുകയും ചെയ്തു.

നേരത്തെ രാജ്സ്ഥാന്‍ നിയമസഭയില്‍ വെച്ച സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് മന്ത്രിയായ ഗുധ ആരോപിച്ചിരുന്നു. രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നത് ഒരു സത്യമാണ്. നമ്മളത് അംഗീകരിച്ചേ പറ്റൂ. രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചപ്പോള്‍ നാം നമുക്ക് നേരെ തന്നെ വിരല്‍ ചൂണ്ടേണ്ടിയിരിക്കുന്നു. ഇതോടെ രാജേന്ദ്രഗുധയെ ഗെഹലോട്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഈ മാസാദ്യമാണ് രാജസ്ഥാനില്‍ ഒരു ദളിത് പെണ്‍കുട്ടി പീഡനെതുടര്‍ന്ന് മരിച്ചത്. ഒരു വീട്ടിലെ രണ്ടു സ്ത്രീകളും കുട്ടിയുമുള്‍പ്പെട നാലുപേരാണ് ഗെഹലോട്ടിന്റെ സ്വന്തം ജില്ലയായ ജോധ്പൂരില്‍ ഈ മാസം ജീവനോടെ ചുട്ടുകരിക്കപ്പെട്ടത്.

Related posts:

Leave a Reply

Your email address will not be published.