വിശുദ്ധ ഖുറാന്‍ പ്രോഗ്രസീവ്, ഗണപതിയെല്ലാം വെറും മിത്തുകളെന്ന് സ്പീക്കര്‍ ഷംസീര്‍

1 min read

ഹൈന്ദവ പുരാണങ്ങളെല്ലാം  അന്ധവിശ്വാസങ്ങള്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം പരിഗണന ഇസ്ലാമില്‍: സ്പീക്കര്‍

 ഹിന്ദുദേവി ദേവന്മാരെ  അവഹേളിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസംഗം വിവാദമായി.

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം.അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങള്‍. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’  
എറണാകുളം കുന്നത്ത് നാട് നിയോജക മണ്ഡലത്തില്‍ ്‌നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്ത്  വേളയിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് ഹൈന്ദവ പുരണങ്ങളെ അവഹേളിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുടെ പ്രസ്താവന. എന്നാല്‍ മറ്റ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളെ കുറിച്ച് എഎന്‍ ഷംസീര്‍ സംസാരിച്ചിരുന്നില്ല.  സ്പീക്കറുടെ ഹിന്ദു വിരുദ്ധ പ്രസംഗം. വിദ്യാഭ്യാസ പദ്ധതിയില്‍ വിശ്വാസങ്ങള്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതായും ഷംസീര്‍  ആരോപിച്ചിരുന്നു. അതേ സമയം നേരത്തെ നടന്ന ചാനല്‍ ചര്‍ച്ചകളില്‍  വിശുദ്ധ ഖുറാന്‍ പ്രോഗ്രസ്സീവാണെന്നും സ്ത്രീകള്‍ക്ക് ഏറ്റവും കൂടതല്‍ പരിരക്ഷ  നല്‍കുന്നത് ഇസ്ലാമിലാണെന്നും ഷംസീര്‍ പറഞ്ഞിരുന്നു.
ഗണപതി ഭഗവാനെ അവഹേളിച്ച നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന് പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  പ്രസ്താവന ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസ സമ്പ്രദായങ്ങളെയാണ് സ്പീക്കര്‍ അപമാനിച്ചിരിയ്ക്കുന്നത്. ഭിന്നിപ്പിന്റെ വാക്കുകള്‍ ഉപയോഗിക്കാതെ എല്ലാ സമുദായങ്ങളെയും ഒരുപോലെ കാണേണ്ടവരാണിവര്‍.
 ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും എല്ലാക്കാലത്തും ഇകഴ്ത്തുന്ന സിപിഎം നിലപാട് ആശങ്കാജനകമാണ്. അത് ശബരിമലയിലാട്ടെ, ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന കാര്യത്തിലാകട്ടെ. ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിലിരിയ്ക്കുന്നത് കേരളത്തിലെ ജനാധിപത്യ സംവിധാനത്തിന് തന്നെ അപകടമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.