സഖ്യം കോണ്‍ഗ്രസിന് വിനയാകുമോ

1 min read

 ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും സഖ്യം കൊണ്ട് തകര്‍ന്നത് കോണ്‍ഗ്രസ്

 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തെ തുടര്‍ന്ന് ആവേശഭരിതരായ കോണ്‍ഗ്രസ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത് പ്രതിപക്ഷ സഖ്യത്തിന്. ബി.ജെ.പിക്കെതിരായ ദേശീയ സഖ്യം വഴി അധികാരം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തങ്ങള്‍ക്ക് മാത്രം 120 സീറ്റെങ്കിലും നേടാനാകുമെന്നാണ് അവര്‍ ഘടകകക്ഷികളെ ധരിപ്പിച്ചിരിക്കുന്നത്.  എന്നാല്‍ സഖ്യം കൊണ്ട് കോണ്‍ഗ്രസിന് ഗുണമുണ്ടാകുമോ ?  ഇപ്പോഴുണ്ടാക്കിയ പ്രതിപക്ഷ സഖ്യം തിരഞ്ഞെടുപ്പ് വരെ നീണ്ടു നില്‍ക്കുമോ എന്നതാണ് പ്രധാന പ്രശ്‌നം. ഇതില്‍ തന്നെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളാണ് പരസ്പരം മത്സരിക്കുന്നത്.

 അതേ  സമയം സഖ്യം കൊണ്ട് തങ്ങള്‍ക്കൊരു നേട്ടവുമുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസിലെ പല നേതാക്കളും രഹസ്യമായി പറയുന്നത്. പല സംസ്ഥാന ഘടകങ്ങളും സഖ്യത്തിനെതിരാണ്. പ്രത്യേകിച്ചും പഞ്ചാബ് ,ഡല്‍ഹി , പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍. കേരളത്തില്‍ ദേശീയ തലത്തില്‍ സഖ്യമായാലും സംസ്ഥാനത്ത് പരസ്പരം മത്സരിക്കാമെന്ന നിലയിലാണ്  ഭരണ കക്ഷി സഖ്യമായ എല്‍.ഡി.എഫും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്ര്‌സ സഖ്യമായ യു.ഡി.എഫും.

 കേരളത്തില്‍ ല്‍.ഡ.ിഎഫ്.- യു.ഡി.എഫ് സഖ്യം വന്നാല്‍ അതിന്റെ നേട്ടം ബി.ജെ.പിക്കായിരിക്കുമെന്നും ഇവര്‍ക്കറിയാം. അതേ സമയം യു.പിയിലെയും ബിഹാറിലെയും പഴയ സഖ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമുഖര്‍ നേതൃത്വത്തിനെതിരെ പ്രതികരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ഒന്നുമല്ലാതായത് മുലായം സിംഗ് യാദവിനെ പിന്തുണച്ചതുകൊണ്ടാണെന്ന് ഇക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഇതുപോലെ തന്നെയാണ് ബിഹാറിലെയും സ്ഥിതി. ബിഹാറില്‍ ലാലുവിനെ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ അടിത്തറയിളകി.  യുപി.യിലും ബിഹാറിലും
ഇപ്പോള്‍  നിലനില്പ് വേണമെങ്കില്‍ അഖിലേഷിന്റെയും തേജസ്വിയുടെയും കൂടെ കൂടിയാലെ നടക്കു എന്നായി.  കോണ്‍ഗ്രസിന്റെ തല  എസ്.പിയുടെയു ആര്‍ജെഡിയുടെയം കക്ഷത്തായെന്നും വിമര്‍ശനമുണ്ട്.

 ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ എതിര്‍ത്താല്‍ മാത്രമേ  കോണ്‍ഗ്രസിന് നിലനില്പുള്ളു എന്നാണ് ഡല്‍ഹി ഘടകത്തിന്റെ നിലപാട്.  ഡല്‍ഹി ബില്ലിനെ ആദ്യം  എതിര്ക്കാതിരുന്നതും അതുകൊണ്ടായിരുന്നു. എന്നാല്‍ ആപ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. പഞ്ചാബിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞാണ്  ആപ് അധികാരത്തിലേറിയത്. അവിടെ  ആപ്പിന്റെ കൂടെ കൂടുന്നതിന് കോണ്‍ഗ്രസ് പഞ്ചാബ് ഘടകവും എതിരാണ്.  പശ്ചിമബംഗാളിലാകട്ടെ അധീര്‍രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ മമതയുടെ  അടിച്ചമര്ത്തല്‍ ഭരണത്തിനെതിരെ കോണ്‍ഗ്ര്‌സ  ചെറുത്തുനില്പ് നടത്തുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുില്‍  അക്രമത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്തത്. ഇനി ബംഗാളിലും മമതയുമായി കൂടിയാല്‍ കോണ്‍ഗ്രസ് പിന്നെ ബംഗാളില്‍ അവശേഷിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിനറിയാം. സഖ്യം വന്നാല്‍ യു.പിയിലെയും ബിഹാറിലെയും കോണ്‍ഗ്രസ് ഘടകത്തിന്റെ ഗതിയാവും ഡല്‍ഹിയിലും പഞ്ചാബിലും ബംഗാളിലും കോണ്‍ഗ്രസിന് സംഭവിക്കുക.

 അതേ സമയം സഖ്യം കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാകില്ല. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍  പ്രതിപക്ഷ സഖ്യം പേരിനു പോരുമില്ല 91 സീറ്റുകളുണ്ട് ഈ സംസ്ഥാനങ്ങളില്‍ . ബിഹാര്‍, യു.പി എന്നിവിടങ്ങളില്‍ നേരത്തെയും സഖ്യമയാിട്ടാണ് മത്സരിച്ചത്. അതൊരു മാറ്റവുമുണ്ടാക്കില്ല. ആ്‌ന്്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും ഘടകകക്ഷികളാരും സഖ്യത്തിലേക്ക് വന്നിട്ടില്ല. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഒരു മാറ്റവുമുണ്ടാക്കാന്‍ കഴിയുന്ന പാര്‍ട്ടികള്‍ പുതുതായി വന്നിട്ടുമില്ല. ഒറിസയില്‍ നിന്നും പാര്‍ട്ടികള്‍ വന്നിട്ടില്ല.

 ബി.ജെ.പിക്കാണെങ്കില്‍  കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ 224  സീറ്റുകളില്‍ 50 ശതമാനത്തിലധികം വോട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൊട്ടിഘോഷിച്ചു നടത്തുന്ന സഖ്യം കൊണ്ട് കോണ്‍ഗ്രസിന് ഗുണമുണ്ടാകില്ലെന്നു മാ്ത്രമല്ല ദോഷമേ ഉണ്ടാവൂ എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.