എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം; തല പുറത്തിട്ട് വസ്തുതകളോട് പ്രതികരിക്കണം: വി.മുരളീധരന്‍

1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പിണരായി വിജയന്‍ പ്രതിക്കൂട്ടിലാകുന്ന അവസരങ്ങളില്‍ അന്വേഷണത്തിന് ഭയമാണ്. ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എന്തിനാണ് ഭയപ്പാടെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചു. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന്‍ ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നത്. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്‍ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകളെ പഠിച്ച് പ്രതികരണമുണ്ടാകണം. സ്വര്‍ണക്കടത്ത് എന്തായി എന്ന് ചോദിക്കുന്നവര്‍ എം ശിവശങ്കര്‍ ഇപ്പോഴും അകത്താണെന്ന് മനസിലാക്കാണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏകസിവില്‍കോഡില്‍ സിപിഎം അടക്കമുള്ളവരുടെ കുപ്രചാരണങ്ങളില്‍ മുസ്ലീം സമുദായം വീണുപോകരുത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല നടപടികളെന്നും ഭരണഘടനയാണ് മാനദണ്ഡമെന്നും വി.മുരളീധരന്‍ പറഞ്ഞു. ഭരണഘടനാ ശില്‍പ്പികള്‍ തെരഞ്ഞെടുപ്പ് കണ്ടാണോ ഇതെല്ലാം എഴുതിയുണ്ടാക്കിയതെന്നും മന്ത്രി ചോദിച്ചു. സിവില്‍കോഡില്‍ ചര്‍ച്ചകളേ വേണ്ടെന്ന നിലപാട് അംഗീകരിക്കാനാകില്ല. വിഷയം പൊതുജനത്തിന് മുന്നിലാണ് ബിജെപി വക്കുന്നത്. ചര്‍ച്ചകളെ ഭയപ്പെടാതെ സ്വാഗതം ചെയ്യണമെന്നും മന്ത്രി പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.