പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
1 min readന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ പ്രത്യേക വിമാനത്തില്‍ യാത്ര തിരിച്ച മോദിയെ ന്യൂയോര്‍ക്കില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ സ്വീകരിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാകും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക.
ജെറ്റ് വിമാനങ്ങള്‍ മുതല്‍ സെമി കണ്ടക്ടര്‍ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതാകും സന്ദര്‍ശനമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. തെരഞ്ഞെടുത്ത കമ്പനികളുടെ സി ഇ ഒമാരുമായും ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തും.
നാളെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആ സ്ഥാനത്തെ യോഗദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതും മോദിയാകും.
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച മോദി ഈജിപ്തിലേക്ക് പോകും. ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുക.