മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മടിയില്‍ കനമുള്ളത് കൊണ്ട്: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണത്തിനെതിരെ എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ മാനനഷ്ട കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി അതിന് തയ്യാറാവാത്തത് മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്നയുടെ ആരോപണത്തില്‍ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. സ്വപ്നക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എംവി ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാന്‍ സാധിക്കാത്തത്? മുഖ്യമന്ത്രി കേരളത്തിന്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശദീകരണം കൊടുക്കാന്‍ പിണറായി വിജയന്‍ ബാധ്യസ്ഥനാണ്. ഡോളര്‍ക്കടത്ത് പോലെ നിരവധി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ അദ്ദേഹം തെറ്റ് ചെയ്‌തെന്ന് ജനങ്ങള്‍ക്ക് കരുതേണ്ടി വരും. സ്വപ്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാന്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. എംവി ഗോവിന്ദന് ആര്‍ജവമുണ്ടെങ്കില്‍ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.