പണപ്പിരിവ് നടത്തുന്നു എന്നാരോപണം, സ്വയംവരത്തിന്റെ 50-ാം വാർഷികം വിവാദത്തിൽ
1 min readതിരുവനന്തപുരം : അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം എന്ന സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാർ പണപ്പിരിവ് നടത്തുന്നു എന്ന് പരാതി. സർക്കാർ തീരുമാനപ്രകാരം അൻപതാം വാർഷികം ആഘോഷിക്കാൻ രൂപീകരിച്ച സംഘാടക സമിതിയാണ് പണപ്പിരിവിന് അനുമതി തേടിയത്. ഇതിന് അനുമതി നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽ നിന്ന് 5000 രൂപ വീതം സംഘാടക സമിതിക്ക് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. മാർച്ച് മാസത്തിലാണ് പരിപാടി നടക്കുന്നത്. എന്നാൽ ഇത് സാധാരണ നടപടിയാണെന്നും ആരെയും നിർബന്ധിച്ചിട്ടില്ലെന്നും മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.