ഇ.ഡി.യുടെചോദ്യം ചെയ്യൽ – വിരമിക്കുന്ന ദിവസം ശിവശങ്കർ ഹാജരാകണം

1 min read

കൊച്ചി : ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി.ചോദ്യം ചെയ്യും. ചൊവ്വാഴ്ച കൊച്ചിയിൽ ഹാജരാകാനാണ്‌ നോട്ടീസ്.
യു.എ.ഇ.യുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമ്മിച്ചതിൽ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായും യൂണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടു എന്നുമാണ് ആരോപണം. ഈ കേസിൽ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും മൊഴി ഇ.ഡി.രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ശിവശങ്കറിന്‌ നോട്ടീസ് നൽകിയത്. ലോക്കറിലുണ്ടായിരുന്ന പണത്തെക്കുറിച്ചും ശിവശങ്കറിനോട് ചോദിച്ചറിയും.
എന്നാൽ ചൊവ്വാഴ്ച താൻ വിരമിക്കുന്ന ദിവസമാണെന്നും സമയം മാറ്റി നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.