15-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരട്ടി സന്തോഷം പങ്കിട്ട് നരേന്‍

1 min read

വിവാഹവാര്‍ഷിക ദിനത്തില്‍ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് തെന്നിന്ത്യന്‍ താരം നരേന്‍. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് നരേന്‍ ആരാധകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്.

”പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ സ്‌പെഷല്‍ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു,’ നരേന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവര്‍ക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി.

അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേന്‍ അവതരിപ്പിച്ചിരുന്നു. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.

Related posts:

Leave a Reply

Your email address will not be published.