രജിഷാ വിജയന്‍ നായികയായ തെലുഗു ചിത്രത്തിന്റെ ഒടിടി തിയതി പ്രഖ്യാപിച്ചു.

1 min read

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യ്തത്. ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സെപ്റ്റംബര്‍ 15ന് സോണി ലിവില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളി താരം രജിഷ വിജയന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിച്ചത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാന്‍ഷ കൗശിക, വേണു, നാസ്സര്‍, നരേഷ്, പവിത്ര ലോകേഷ്, ജോണ്‍ വിജയ്, രാഹുല്‍ രാമകൃഷ്!ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

‘രാമറാവു ഓണ്‍ഡ്യൂട്ടി’ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തിയത്. നായകന്‍ രവി തേജയുടെ മാസ് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു. പക്ഷേ രവി തേജയ്!ക്ക് ചിത്രത്തിന്റെ തിയറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു. ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ നഷ്!ടം നികത്താന്‍ രവി തേജ രംഗത്ത് എത്തിയിരുന്നു. ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു രവി തേജ. 38 40 കോടി ബജറ്റിലെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ 24 കോടി രൂപ മാത്രമാണ് നേടാനായത്.

Related posts:

Leave a Reply

Your email address will not be published.