ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിലും ദേഹാസ്വാസ്ഥ്യവും
1 min readമണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദ്ദിലും. തമ്പകച്ചുവട് ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പന്ത്രണ്ടോളം കുട്ടികള്‍ക്കാണ് ഛര്‍ദ്ദില്‍ ഉണ്ടായത്. വയറുവേദനയും ഛര്‍ദിയുമായി കുട്ടികളെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു.
വൈകിട്ട് സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടില്‍ എത്തിയ ശേഷമാണ് ഛര്‍ദ്ദില്‍ പിടിപെട്ടത്. സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഉച്ചയ്ക്ക് കുട്ടികള്‍ക്ക് ചോറിനൊപ്പം നല്‍കിയത് മോരുകറിയും കടലക്കറിയും ആണ്. അതേസമയം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആയിരത്തിലധികം കുട്ടികളാണ് തമ്പകച്ചുവട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പഠിക്കുന്നത്.