റെക്കോര്‍ഡുകള്‍ തിരുത്തി, ‘പൊന്നിയിന്‍ സെല്‍വന്’
1 min read
‘പൊന്നിയിന്‍ സെല്‍വന്‍’ തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. വന്‍ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍’ തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്.
‘പൊന്നിയിന്‍ സെല്‍വന്‍’ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. സെപ്തംബര്‍ 30ന് റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടു നിന്നുമായി 300 കോടി സ്വന്തമാക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.
വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.