ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലര്‍ ചിത്രം ‘ഐഡി’ ചിത്രീകരണം പൂര്‍ത്തിയായി

1 min read

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ഐഡി’. നവാഗതനായ അരുണ്‍ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. ‘ഐഡി’യുടെ ചിത്രീകരണം പൂര്‍ത്തിയായി.

കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്!ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ‘ഐഡി’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നു.വരികള്‍: അജീഷ് ദാസന്‍. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക്: നിഹാല്‍ സാദിഖ്.

മുഹമ്മദ് കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്സ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എസ്സ ഗ്രൂപ്പ് കേരളത്തിലെ പ്രമുഖമായ ഒരു ബിസിനസ് സംരംഭകരാണ്. നിലവില്‍ ഹോട്ടലുകള്‍, റിസോര്‍ട്!സ്, സര്‍വീസ് സ്റ്റേഷന്‍സ്, ഫുട്‌ബോള്‍ ടീം, എക്‌സ്‌പോര്‍ട്ട് ബിസിനസ് എന്നിവയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാല്‍വെപ്പാണ് ‘എസ്സ എന്റര്‍ടൈന്‍മെന്റ്‌സ്’ എന്ന പേരില്‍ ഇപ്പോള്‍ ഈ ചിത്രം നിര്‍മ്മിച്ചു കൊണ്ട് സാധ്യമാവുന്നത്.

Related posts:

Leave a Reply

Your email address will not be published.