ഇ.എസ്.ഐ -ശമ്പള പരിധി 21000 ആക്കും
1 min readന്യൂഡൽഹി : തൊഴിലാളികൾക്ക് ഇ.എസ്.ഐ സേവനം ലഭിക്കാനുള്ള ശമ്പള പരിധി പ്രതിമാസം 21,000 ആയി ഉയർത്താൻ തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിന്റെ അദ്ധ്യക്ഷതയിൽ ചണ്ഡിഗറിൽ ചേർന്ന ഇ.എസ്.ഐ ബോർഡ് യോഗം തീരുമാനിച്ചു. ഒരിക്കൽ അംഗമായാൽ ജീവിതാവസാനം വരെ തുടരാനാകും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലായിടത്തും ഓൺലൈൻ സമ്പ്രദായം ശക്തമാക്കുകയും ഇ.എസ്.ഐ സംബന്ധിച്ച തീരുമാനങ്ങളെല്ലാം തൊഴിലാളികൾക്ക് വാട്‌സാപ് വഴി ലഭിക്കാൻ സംവിധാനമൊരുക്കുകയും ചെയ്യും. അംഗങ്ങൾക്കുള്ള മെഡിക്കൽ കെയർ പദ്ധതി പത്ത്‌ലക്ഷം രൂപവരെയുള്ള ചികിത്സയ്ക്കാണെങ്കിലും പ്രത്യേക അസുഖങ്ങൾക്ക് 30ലക്ഷം രൂപവരെ ഇ.എസ.ഐ കോര്പറേഷൻ ഡി.ജിക്കും 50ലക്ഷം രൂപവരെ തൊഴിൽ സെക്രട്ടറിക്കും അതിനു മുകളിലാണെങ്കിൽ തൊഴിൽ മന്ത്രിക്കും അംഗീകാരം നൽകാനുള്ള അനുമതി നൽകി. കേരളത്തിൽ പെരുമ്പാവൂരിലെ ഇ.എസ്. ഐ ആശുപത്രിക്ക് സ്ഥലം ലഭ്യമായ മുറയ്ക്ക് നിർമാണം ആരംഭിക്കും. ഗ്രൂപ്പ് ബി. കാറ്റഗറിയിലെ നഴ്‌സിംഗ് സ്റ്റാഫിന് സംസ്ഥാനത്തിന് പുറത്ത് സ്ഥലം മാറ്റം നൽക്കുന്നത് ഒഴിവാക്കുമെന്നും ഇ.എസ്. ഐ ബോർഡ് മെമ്പർ വി.രാധാകൃഷ്ണൻ അറിയിച്ചു.ച്ചു.