വയനാട്ടില്‍ വിനോദയാത്രയ്‌ക്കെത്തിയ യുവാക്കളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; 2 മരണം

1 min read

മാനന്തവാടി: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. മാനന്തവാടി കല്‍പ്പറ്റ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മാട്ടൂല്‍ സ്വദേശികളായ യുവാക്കള്‍ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാരമായ പരിക്കേറ്റ മൂന്നാമന്‍ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ തെറ്റായ ദിശയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.