ഭര്‍ത്താവും മകനും ചേര്‍ന്ന്
പ്രസവമെടുത്തു
യുവതിയും കുഞ്ഞും മരിച്ചു

1 min read

കൊല്ലം ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടില്‍ വച്ച് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. അശ്വതിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അശ്വതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. അശ്വതിഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയല്‍വാസികള്‍ പറയുന്നത്.

ഇന്നലെ രാത്രിയോടെ അശ്വതിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് അശ്വതിയുടെ പ്രസവമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങള്‍ അറിയിച്ചത്. നേരത്തേയും രണ്ട് തവണ അശ്വതിവീട്ടില്‍വച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികള്‍ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.