സവാളയ്‌ക്കൊപ്പം പുകയിലക്കടത്ത്; ആലപ്പുഴയില്‍ രണ്ടുപേര്‍ പിടിയില്‍

1 min read

ആലപ്പുഴ : പിക്അപ് വാനില്‍ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. വാന്‍ ഡ്രൈവര്‍ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീര്‍ (28), അമ്പലപ്പുഴ തെക്ക് കാവുങ്കല്‍ പുരയിടത്തില്‍ സജീര്‍ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെ കലക്ടറേറ്റിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്. സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

അതേസമയം പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരി മരുന്ന് കടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മന്‍സൂര്‍ തച്ചന്‍ പറമ്പിലിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നീക്കങ്ങള്‍ തുടങ്ങി. ചോദ്യം ചെയ്യാന്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ഇന്റെര്‍പോളിന്റെ അടക്കം സഹായം തേടും. മന്‍സൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.

നവിമുംബൈയില്‍ ലഹരി മരുന്ന് കൊണ്ട് പോകാന്‍ മന്‍സൂര്‍ ഏല്‍പിച്ച രാഹുല്‍ എന്നയാള്‍ക്കായും തെരച്ചില്‍ നടക്കുകയാണ്. രാഹുല്‍ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മന്‍സൂര്‍ നല്‍കിയ നിര്‍ദ്ദേശമെന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിന്‍ വ!ര്‍ഗീസ് മൊഴി നല്‍കിയിട്ടുണ്ട്. നാല് വര്‍ഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനിടെ 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡി ആര്‍ ഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി ആര്‍ ഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവില്‍ ഹെറോയിന്‍ പിടികൂടിയത്. ഒരു വിദേശിക്കായി താന്‍ ക്യാരിയറായി പ്രവര്‍ത്തിച്ചെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഡോളറില്‍ പ്രതിഫലവും നല്‍കി. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിനിയെ ദില്ലിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഡി ആര്‍ ഐ പിടികൂടിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്.

Related posts:

Leave a Reply

Your email address will not be published.