നയന്‍സിന്റെയും വിഘ്‌നേശിന്റെയും ആസ്തി അറിഞ്ഞാല്‍ ഞെട്ടും

1 min read

എപ്പോഴും ചര്‍ച്ചയാകുന്ന താര ദമ്പതികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. 2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും അടുക്കുന്നതും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹിതരാകുന്നതും. തെന്നിന്ത്യയിലെ ധനികയായ നടിമാരില്‍ ഒരാളാണ് നയന്‍താര. 183 കോടി രൂപയുടെ ആസ്തി നിലവില്‍ നയന്‍താരയ്ക്കുണ്ട്. എന്നാല്‍ ഇത്രയും വലിയ ആസ്തിയൊന്നും ഭര്‍ത്താവ് വിഘ്‌നേശിനില്ല. 2005ലാണ് നയന്‍താര അയ്യാ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ കരിയര്‍ ആരംഭിക്കുന്നത്. വിഘ്‌നേശ് കരിയറില്‍ അറിയപ്പെട്ട് തുടങ്ങിയത് 2015 മുതലും. നയന്‍താര അതിന് മുമ്പെ തമിഴകത്തെ താരറാണിയായി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വിഘ്‌നേശ് ശിവന്റെ സമ്പാദ്യത്തേ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. എങ്കിലും ചെറുതല്ലാത്ത സമ്പാദ്യമായി 50 കോടി രൂപയുടെ ആസ്തി വിഘ്‌നേശിനുണ്ടെന്നുള്ള റിപ്പേര്‍ട്ടുകളുമുണ്ട്. സംവിധായകനെന്നതിനൊപ്പം ഹിറ്റ് പാട്ടുകള്‍ എഴുതുന്ന ഗാനരചയിതാവ് കൂടിയാണ് വിഘ്‌നേശ് ശിവന്‍. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് വിഘ്‌നേശ് വാങ്ങുന്ന പ്രതിഫലം.

Related posts:

Leave a Reply

Your email address will not be published.