എന്റെ മാറ്റം നിങ്ങള്‍ കാണണം
1 min readബ്രേക്കപ്പിനുശേഷം വീട്ടില്‍ തന്നെ ആയിരുന്നു; അഭയ ഹിരണ്‍മയി
മലയാള സംഗീത ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി. മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയില്‍ പാടി കൊണ്ടാണ് അഭയ തരംഗമാവുന്നത്. ഗായികയുടെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചറിയാനാണ് ആരാധകര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇരുപത് വയസുള്ളപ്പോള്‍ മുതല്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ജീവിക്കുകയായിരുന്നു അഭയ.
ചെറിയ പ്രായത്തിലേ ലിവിംഗ് റിലേഷനിലേക്ക് കടന്നതിനെ പറ്റി അഭയ തുറന്ന് സംസാരിച്ചിരുന്നു. ഗായിക അമൃത സുരേഷും ഗോപി സുന്ദറും റിലേഷന്‍ഷിലായതിന് ശേഷമാണ് അഭയയുമായി അദ്ദേഹം പിരിഞ്ഞെന്ന കഥ പോലും പുറംലോകം അറിയുന്നത്. തന്റെ ജീവിതത്തിലേ രസകരമായ ടേണിങ് പോയിന്റ് സംഭവിച്ചത് ഗോപിയെ കണ്ടുമുട്ടിയപ്പോഴായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍.
ഒരു പതിനാലു വര്‍ഷത്തെ ജീവിതം. ഇപ്പോള്‍ ആ ടേണിങ് പോയിന്റ് എല്ലാം നിര്‍ത്തിവച്ചിട്ട് ഞാന്‍ എന്റേതായ രീതിയില്‍ ജീവിക്കുന്നു. മാറ്റം മനസിലാക്കുന്നു. അതിനുശേഷവും ഞാന്‍ വളരെ സ്‌ട്രോങ്ങ് തന്നെയാണ്. വര്‍ക്കില്‍ കൂടുതല്‍ കോണ്‌സെന്‌ട്രേറ്റ് ചെയ്തു നല്ല കോണ്‍ഫിഡന്‍സോടെയാണ് മുന്‍പോട്ട് പോകുന്നത്.
ജീവിതത്തില്‍ വളരെ ജെനുവിന് ആയി ഇടപഴകുന്ന ആളാണ് ഞാന്‍. ബ്രേക്കപ്പിന്റെ സമയത്ത് ഞാന്‍ വീട്ടില്‍ തന്നെ ആയിരുന്നു. വീട് ആയിരുന്നു എനിക്ക് ഇഷ്ടം. എനിക്ക് വീട്ടില്‍ നിന്നും വര്‍ക്ക് ചെയ്യാന്‍ ആയിരുന്നു താത്പര്യം. എന്റേതായ ലോകത്തായിരുന്നു എന്റെ ജീവിതം. ബ്രേക്കപ്പിനു ശേഷമുള്ള എന്നെ നിങ്ങള്‍ കാണണമെന്ന് എനിക്കുള്ളതുകൊണ്ടാണ് ഇപ്പോള്‍ കാണുന്നത്, അല്ലെങ്കില്‍ കാണില്ല, അതുകൊണ്ട് സജീവം ആകാന്‍ ഞാന്‍ ഒരുങ്ങുകയാണ്. അഭയ പറഞ്ഞു.
ഇപ്പോള്‍ കൂടുതല്‍ പിന്തുണയും ശക്തിയും നല്‍കി കൂടെ നില്‍ക്കുന്നത് അമ്മയും അനുജത്തിയും ആണ്. ‘അമ്മ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. പാട്ടിലേക്ക് വരണം എന്ന് ആഗ്രഹിച്ച വ്യക്തി ഒന്നും ആയിരുന്നില്ല ഞാന്‍. എന്റെ പാര്‍ട്ണര്‍ ആ മേഖല ആയിരുന്നതുകൊണ്ട് അതിലേക്ക് വന്നതാണ് ഞാന്‍. പൊതുവെ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള കുടുംബവും ആയിരുന്നു എന്റേത്. അച്ഛന് നഴ്‌സിങ് ആയിരുന്നു താത്പര്യം. അതില്‍ നിന്നും ഉപരിയായി ഒരു വിപ്ലവകരമായ തീരുമാനം താന്‍ എടുക്കുക ആയിരുന്നു, അത് ജീവിതം മാറ്റിയെന്നും അഭയ കൂട്ടിച്ചേര്‍ത്തു.
വാലിബനില്‍ പാടാന്‍ കിട്ടിയ അവസരത്തെക്കുറിച്ചും അഭയ സംസാരിച്ചു.
ഒരു വര്‍ഷം മുന്‍പേ പാടിയ പാട്ടാണിത്. ഒരാഴ്ച മുമ്പേയാണ് അറിയുന്നത് ഈ ഗാനം ഉണ്ട് എന്നത്. പ്രശാന്തിന്റെ അസിസ്റ്റന്റ് വിളിച്ചിട്ടാണ് പാടാന്‍ പോകുന്നത്. പ്രശാന്ത് വിളിച്ചു ഞാന്‍ പാടി എന്നുള്ളതല്ലാതെ ഏതു സിനിമ എന്നതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ പാടുന്ന സിനിമയില്‍ ആരാണ് അഭിനയിക്കുന്നത് എന്നൊന്നും ചോദിക്കാന്‍ നില്‍ക്കുന്ന ആളല്ലാത്തതുകൊണ്ടുതന്നെ വിവരങ്ങള്‍ അറിയില്ലായിരുന്നു. പക്ഷേ അപ്പോഴും നാടക ഗാനങ്ങളുടെ ഇമ്പത്തില്‍ വന്ന ഗാനം എന്റെ എനിക്ക് ഏറെ ഇഷ്ടമായി എന്നും അഭയ പറയുന്നു.