നിങ്ങള്‍ പെണ്ണുങ്ങള്‍, എന്തിന് ആണുങ്ങളുടെ ബ്രാന്‍ഡ് തുടങ്ങുന്നു
1 min read
ഇരുപതിനായിരം രൂപയുണ്ടെങ്കില്‍ ഒരുമാസം കഴിഞ്ഞുപോകാം
ജനപ്രിയ പരമ്പരകളിലാണ് നമിത പ്രമോദ് ആദ്യമായി അഭിനയിക്കുന്നത്. ബാലതാരമായി തുടക്കം കുറിച്ച നമിത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ട്രാഫിക്കിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി മാറിയ നമിതയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ മലയാള സിനിമയില്‍ ഒരിടം കണ്ടെത്തുകയായിരുന്നു താരം.
സിനിമയ്ക്ക് പുറമെ ബിസിനസ്സ് രംഗത്തും സജീവമാവുകയാണ് നമിത. നേരത്തെ സ്വന്തമായി ഒരു കഫെ ആരംഭിച്ച താരം പെപ്രിക്ക എന്ന പേരില്‍ ഒരു മെന്‍സ് വെയര്‍ ഷോപ്പുകൂടി ആരംഭിച്ചിരിക്കുകയാണ്. താരങ്ങളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷോപ്പിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. തന്റെ പുതിയ സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള നമിതയുടെ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
‘പെപ്രിക്കയുടെ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായി. എനിക്ക് പെര്‍ഫെക്ഷന്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്. വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ഞാന്‍ ഈ ഒരു കാര്യത്തിനുവേണ്ടി കുറെ ട്രാവല്‍ ചെയ്തു, ആളുകളെ മീറ്റ് ചെയ്തു. യൂണിറ്റ്‌സും കാര്യങ്ങളും ഒക്കെ റിസേര്‍ച് ചെയ്തു അങ്ങനെയാണ് ഇതിലേക്ക് എത്തിയത്.
എന്തുകൊണ്ടാണ് നിങ്ങള്‍ പെണ്ണുങ്ങള്‍, ആണുങ്ങളുടെ ബ്രാന്‍ഡ് തുടങ്ങുന്നത് എന്നാണ് ആളുകള്‍ക്ക് അറിയേണ്ടിയിരുന്നത്. ഇത് വര്‍ക്കാകുമോ എന്ന സംശയമായിരുന്നു പലര്‍ക്കും. എല്ലാവരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ ഞാന്‍ തുടങ്ങാന്‍ റെഡി ആയിരുന്നു,’ നമിത പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
അത്രയൊന്നും പണം എന്റെ കയ്യിലില്ല, കഷ്ട്‌പെട്ടു സമ്പാദിച്ചു സ്വരുക്കൂട്ടി വെച്ച പണം മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടുതന്നെ ഞാന്‍ ആത്മാര്‍ഥമായി പണി എടുക്കും. വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു ഞാന്‍. പുറത്തിറങ്ങണമെങ്കില്‍ കൂട്ടുകാരും ഒപ്പമുണ്ടാകും. അവരുടെ ഒപ്പമേ ഞാന്‍ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ തന്റെ ജീവിതം മൊത്തത്തില്‍ മാറിമറിഞ്ഞുവെന്ന് നമിത പറയുന്നു.
കഴിഞ്ഞദിവസം ഞാന്‍ പെട്രോള്‍ അടിക്കാന്‍ പോയപ്പോള്‍ ഒരു സംഭവം ഉണ്ടായി, മുന്‍പൊക്കെ ഞാന്‍ അങ്ങനെ തര്‍ക്കിക്കാന്‍ നില്‍ക്കുന്ന ആളല്ല. പക്ഷേ ഇപ്പോള്‍ പുറത്തിറങ്ങി ആളുകളോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് നല്ല മാറ്റമായി. കൈയ്യില്‍ അഞ്ചുപൈസ ഇല്ലാത്തപ്പോള്‍ പോലും സര്‍വൈവ് ചെയ്ത ആളാണ്. ഇഎംഐ ഒക്കെ ഉണ്ട്. പക്ഷേ എത്രയാണ് അടക്കുന്നത് എന്ന് എനിക്ക് അറിയില്ല.
ഇത്ര രൂപ ഉണ്ടെങ്കിലേ സര്‍വൈവ് ചെയ്യൂ എന്നൊന്നുമില്ല. ഒരു മാസം റെന്റും കാര്യങ്ങളും ഒന്നുമില്ലെങ്കില്‍, ഒരു ഇരുപതിനായിരം രൂപ ഉണ്ടെങ്കിലും ജീവിക്കാമെന്നും നമിത പറയുന്നു. താന്‍ അത്ര ഗാഡ്ജറ്റ് പേഴ്‌സണ്‍ ഒന്നുമല്ല, വര്‍ഷങ്ങളായി ഒരു ഫോണാണ് ഉപയോഗിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വലിയ പക്വത ഉള്ള ആളായി തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ അത്ര പക്വത ഉള്ളതായി തോന്നുന്നില്ലെന്നും നമിത അഭിമുഖത്തില്‍ പറഞ്ഞു.