ചേരാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല

1 min read

ബാല ഭാര്യ എലിസബത്തുമായി പിരിഞ്ഞു താമസിക്കുന്നു എന്നാണ് അടിത്തിടെയായി വരുന്ന വാര്‍ത്തകള്‍. ഈ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതിയിലുള്ള ഒരു കുറിപ്പ് കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവച്ചിരുന്നു. ഒരു പുസ്തകത്തില്‍ നിന്നുള്ള വരികളാണ് അത്. ബന്ധത്തിലെ വേദനകളും സങ്കടവും എല്ലാം കുറിപ്പില്‍ തങ്ങിനില്‍ക്കുന്നു എന്ന തലത്തിലുള്ള കമന്റുകളാണ് കുറിപ്പിന് താഴെയായി വരുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്നതാണ് കുറിപ്പിന്റെ തലക്കെട്ട്. ഹൃദയശുദ്ധിയുള്ളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. എന്തുകൊണ്ടാണ് താന്‍ ഇത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചതെന്ന് എലിസബത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇത് ബാല- എലിസബത്ത് ബന്ധവുമായി ബന്ധപ്പെട്ടതാണ് എന്ന രീതിയിലാണ് പ്രചരിക്കുന്നത്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ ഒന്നുമല്ലാതാക്കുന്നവരെക്കുറിച്ച് എലിസബത്ത് മുന്‍പൊരിക്കല്‍ പോസ്റ്റിട്ടതും ചര്‍ച്ചയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.