മമതയെ പുല്‍കി യെച്ചൂരി : മമത വേണ്ടെന്ന് ബൃന്ദാകാരാട്ട്
1 min readപ്രതിപക്ഷ സഖ്യത്തെ ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം, മമതയെ കൊള്ളണോ തള്ളണോ?
ബംഗാളിലേത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് ബ്ൃന്ദാ കാരാട്ട്. പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ആരോപിക്കുന്നു. 17,18നും ബംഗലൂരുവില്‍ സി.പി.എമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഒരുമിച്ച് പ്രതിപക്ഷ സമ്മേളനം നടത്തി പിരിഞ്ഞ ് അടുത്ത ദിവസമാണ് സി.പി.എം നേതാവ് വീണ്ടും മമതയ്‌ക്കെതിരെ തിരിയുന്നത്. ബംഗലൂരു സമ്മേളനത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് പങ്കെടുത്തത്. ബംഗാളില്‍ മമതയുടെ പാര്‍ട്ടികാര്‍ സി.പി.എമ്മുകാരെ ഓടിച്ചിട്ട് തല്ലുമ്പോള്‍ ബംഗലൂരിരുവില്‍ മമതയും യച്ചൂരിയും സൗഹൃദം പങ്കിടുന്നത് ബംഗാളിലെ പാര്‍ട്ടി അണികള്‍ക്ക് സഹിക്കുന്നില്ല. 60 പേരാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച അക്രമത്തില്‍ മരിച്ചത്. മമതയുമായി സഖ്യം വേണോ എന്ന് ബംഗാളിലെ പാര്‍ട്ടിസഖാക്കളുമായി
ആലോചിച്ച് തീരുമാനിക്കുമെന്ന് ബൃന്ദ പറഞ്ഞു. മമത ഒരു ഭാഗത്ത് ജനാധിപത്യത്തിന് വേണ്ടി സംസാരിക്കുകയും മറുഭാഗത്ത് ജനാധിപത്യത്തെ തകര്‍ക്കുകയും ചെയ്യുന്നു എന്നും ബൃന്ദ ആരോപിച്ചു.