ഇവിടെ ഗുസ്തി, അവിടെ ദോസ്തി

1 min read

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ശനിയാഴ്ചത്തെ പത്രങ്ങളിലെ ഹൈലൈറ്റ്. കൂട്ടത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഖാര്‍ഗെയും കെ.സി.വേണുഗോപാലുമൊക്കെയുണ്ട്. അപ്പോഴാണ് കേരളീയര്‍ക്ക് വി.ഡി.സതീശനും സുധാകരനും പിണറായി വിജയനെതിരെ നടത്തുന്ന ആക്രോശവും യൂത്ത് കോണ്‍ഗ്രസ് വനിതകളുടെ തുണിയെല്ലാം പിണറായിയുടെ പോലീസ് വലിച്ചുപറിക്കുന്നതും ഒക്കെ ഒരു നാടകമാണോ എന്നു തോന്നിപ്പോകുന്നത്. പിണറായിയുടെ പോലീസിനോട് യൂത്ത് കോണ്‍ഗ്രസുകാരെ ഒന്നു പതുക്കെ തല്ലാനും എസ്. എഫ്.ഐ സെക്രട്ടറിയോട് പറഞ്ഞപോലെ മോനേ നീ വാശിപിടിക്കാതെ കുട്ടാ, നീ ഇങ്ങ് മാറിനില്‍ക്കു എന്നൊന്നും പറഞ്ഞില്ലെങ്കിലും കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറിക്കൂടെ എന്നൊക്കെ രാഹുല്‍ഗാന്ധിക്ക് യച്ചൂരിയോട് പറയാമല്ലോ. അങ്ങ് ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരു മുന്നണിയാണ്. ഇവിടെ പിണറായിയുടെ ദുര്‍ഭരണത്തിനെതിരായ ജനവികാരം തിരിച്ചുവിടാനുള്ള ഒരു സേഫ്റ്റി വാള്‍വ് ആണോ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം എന്നു ബോദ്ധ്യപ്പെടുത്തുന്നതായണ് യച്ചൂരി-രാഹുല്‍ കൂട്ടുകെട്ടിന്റെ ഈ ഭായി ഭായി പരിപാടി.

Related posts:

Leave a Reply

Your email address will not be published.